🔥 TRENDING मुरबाड साहित्य आणि संस्कृती मंडळाचे अध... अरीफुल हक़े, हाजो (असम) में 3 अक्टूबर... सेवा ज्योति यात्रा 7 अक्टूबर को, बाइक... IIIT Hyderabad Unveils Advanced EEG La... Rajputana Rifles Regimental Centre Wel... Sikkim Dance Academy Selected to Repre...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
_നഗരവികസനത്തിന് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ

_നഗരവികസനത്തിന് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 09:58 PM 👁 6
Share: 💬 WhatsApp 📘 Facebook 𝕏 Post

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വളാഞ്ചേരിയിൽ പ്രഖ്യാപിച്ചു

*വളാഞ്ചേരി, കോട്ടക്കൽ നഗരവികസനത്തിന് 100 കോടി: ബൃഹത് പദ്ധതികൾ പ്രഖ്യാപിച്ചു*

_നഗരവികസനത്തിന് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ_

വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളുടെ സമഗ്ര വികസനത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടി രൂപ വീതം ആകെ 100 കോടി രൂപയുടെ വികസന പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പ്രഖ്യാപിച്ചു. സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കോ ഭൂമി മുൻകൂറായി ലഭിക്കുന്ന വികസന പദ്ധതികൾക്ക് പ്രഥമ പരിഗണന നൽകും.

*വളാഞ്ചേരിയിലെ വികസന പദ്ധതികൾ*

വളാഞ്ചേരി - പട്ടാമ്പി റോഡ് നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിനും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്ലൈ ഓവർ നിർമ്മാണത്തിന്റെ സാധ്യതാ പഠനം നടത്തുന്നതിനും തീരുമാനമായി. മൂച്ചിക്കൽ-ഓണിയിൽപാലം-കൊളമംഗലം റിംഗ് റോഡ് വികസനം, വളാഞ്ചേരി ജംഗ്ഷൻ നവീകരണം എന്നിവയ്ക്കൊപ്പം കൊടുമുടി തിരുവേഗപ്പുറ, കാവുംപുറം വല്ലടിച്ചിറ, കേതേതോട്, ഓണിയിൽ, കൊട്ടാരം പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

*കോട്ടക്കൽ നഗരസഭയിലെ നവീകരണങ്ങൾ*

കോട്ടക്കലിൽ പുത്തൂർ - ചെനക്കൽ ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണം, കോട്ടക്കൽ - പെരിന്തൽമണ്ണ റോഡ് നാല് വരിപ്പാതയാക്കൽ, ചങ്കുവെട്ടി റസ്റ്റ് ഹൗസും പ്രധാന ട്രാൻസ്പോർട്ട് ഹബ്ബായ ചങ്കുവെട്ടി ജംഗ്ഷനും ആധുനിക രീതിയിൽ നവീകരിക്കൽ തുടങ്ങിയവ നടപ്പിലാക്കും. കൂടാതെ, ഫ്ലൈ ഓവർ, അണ്ടർപാസ് നിർമ്മാണങ്ങൾക്കായി വിദഗ്ധ സമിതി മേഖല സന്ദർശിച്ച് സാധ്യതാ പഠനം നടത്തും.

*ട്രാഫിക് പരിഷ്കരണവും ജനകീയ പങ്കാളിത്തവും*

ഇരു നഗരങ്ങളിലും ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് പുതിയ ട്രാഫിക് യൂണിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാദേശിക ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതികൾ യാഥാർത്ഥ്യമാക്കുക. ജനപ്രതിനിധികളും പി.ഡബ്ല്യു.ഡി ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു.
📲Get App