🔥 TRENDING US Citizen Found Dead in Hyderabad Hot... One dead, several injured as fire rage... 25-year-old killed in road crash in Ea... Indore High Court Orders NHAI Director... Six Minor Girls Rescued in Jhalawar An... Car Overturns in Little India Police C...
07 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ ചെമ്പൈ ഭാഗവതർ ശ്രുതിമീട്ടിയ തംബുരുവിന്റെ പ്രതിഷ്ഠാ ചടങ്ങ് നടന്നു.

✍️ Reporter: Sajeevan P.U. 🗓 07 Nov 2026, 09:30 AM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ, ചെമ്പൈ ഭവനത്തിൽ നിന്നും ഏറെറടുത്ത തംബുരുവിനെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സംഗീതോത്സവ വേദിയിൽ പ്രതിഷ്ഠിച്ചു.ചടങ്ങിൽ നിരവധി സംഗീതോത്സവ കമ്മിറ്റി അംഗങ്ങളും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ പ്രതിഷ്ഠിക്കുന്നതിനായി ചെമ്പൈ ഗ്രാമത്തിലെ ചെമ്പൈ ഭവനത്തിൽ നിന്നേറെറടുത്ത തംബുരു ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സംഗീതമണ്ഡപത്തിൽ പ്രതിഷ്ഠിച്ചു. ചടങ്ങിൽ നിരവധി സംഗീതോത്സവ കമ്മിറ്റി അംഗങ്ങളും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

ചെമ്പൈ ഗ്രാമത്തിലെ ചെമ്പൈ ഭവനത്തിൽ നിന്നും ഗുരുവായൂരിലേക്ക് എത്തിച്ച ചെമ്പൈ ഭാഗവതർ ശ്രുതി മീട്ടിയ തംബുരവിന് ക്ഷേത്ര നഗരിയിൽ ഊഷ്മളമധുരമായ വരവേല്പ് നൽകി.

കിഴക്കേ നടയിലെ മഞ്ജുളാലിൽ നിന്നും ലോഷയാത്രയുടെ അകമ്പടിയോടെ സംഗീതോത്സവ മണ്ഡപത്തിൽ എത്തിച്ച്, ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരി ഗോപാൽ, ചെമ്പൈ സംഗീതോത്സവ കമ്മിറ്റി അംഗങ്ങളായ തിരുവിഴ ശിവാനന്ദൻ, വിദ്യാധരൻ മാസ്റ്റർ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ, നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, ചെമ്പൈ സുരേഷ് എന്നിവരും ചേർന്ന് തംബുരുവിനെ സംഗീത മണ്ഡപത്തിലേക്ക് ആനയിച്ചു കൊണ്ടുവന്നു.
📲Get App