🔥 TRENDING Kutch Discovery: New Insights into Mar... ಶಾಲೆ ಆರಂಭಕ್ಕೂ ಮುನ್ನವೇ ಕ್ರಿಕೆಟ್ ಪಂದ್ಯ ಮ... Gujarat to Trade Electricity for Water... Mysore Warriors Cricket Team: News, Sc... Karnataka Artist Creates World's Large... Rajasthan CM Bhajanlal Sharma to Tour...
26 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജന്തർ മന്തർ ഐക്യദാർഢ്യ ദേശീയോദ്ഗ്രഥന യാത്ര സംഘടിപ്പിച്ചു.

✍️ Reporter: RAMESH CHUNGAPPALLI 🗓 26 Oct 2026, 09:14 AM 👁 20
Share: 💬 WhatsApp 📘 Facebook 𝕏 Post

മാജിഷ്യൻ മലയിൽ ഹംസയുടെ നേതൃത്വത്തിൽ ബാനർ സാംസ്കാരിക സമിതി .

മാജിഷ്യൻ മലയിൽ ഹംസയുടെ നേതൃത്വത്തിൽ ബാനർ സാംസ്കാരിക സമിതി ജന്തർ മന്തർ ഐക്യദാർഢ്യ ദേശീയോദ്ഗ്രഥന യാത്ര സംഘടിപ്പിച്ചു.
മലപ്പുറം : മജീഷ്യൻ ഹംസ മലയിൽ നേതൃത്വം നൽകിയ ജന്തർ മന്തർ ഐക്യദാർഢ്യ ദേശീയോദ്ഗ്രഥന യാത്ര
ബാനർ സാംസ്‌കാരിക സമിതി സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ഡിമാൻ്റുയർത്തി നടക്കുന്ന വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങൾക്ക് കലാകാരന്മാരുടെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് , നാടെമ്പാടും ജന്തർ മന്തർ എന്ന ആഹ്വാനവുമായാണ് ഐക്യദാർഢ്യ യാത്ര നടന്നത്. മാജിക് ഷോയിലൂടെയും കവിതകളിലൂടെയും ജന്തർ മന്തർ പ്രക്ഷോഭത്തിൻ്റെ സന്ദേശം നാടെമ്പാടും പ്രചരിപ്പിക്കുകയെന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് ജാഥാ ക്യാപ്റ്റൻ മജീഷ്യൻ മലയിൽ ഹംസ പറഞ്ഞു.
രാവിലെ മഞ്ചേരിയിൽ നിന്നും കാർട്ടൂണിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി യാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് ആനക്കയം, ഇരുമ്പുഴി, മലപ്പുറം കുന്നുമ്മൽ, കോട്ടക്കൽ, ഒതുക്കുങ്ങൽ എന്നിവടങ്ങളിൽ പര്യടനം നടത്തി. ജികെ രാം മോഹൻ, ടി.കെ ബോസ്, പി.കെ.പ്രഭാഷ് ,
ബിന്ദു ടീച്ചർ, സുശീലൻ നടുവത്ത്, ജയചന്ദ്രൻ പടിഞ്ഞാറ്റേ മുറി, ജി.കെ മേലാറ്റൂർ, ബാപ്പു കൂട്ടിലങ്ങാടി, ബഷീർ മുണ്ടുപറമ്പ്, സത്യൻ എരവിമംഗലം, മുജീബ് ഒതുക്കുങ്ങൽ, നാസർ ഒതുക്കുങ്ങൽ, ശശി മറ്റത്തൂർ, റഹ്മാൻ ചോറ്റൂര്, ജിഷ ചട്ടിപ്പറമ്പ്, കെ കെ സുരേന്ദ്രൻ, , ഡോ. എസ്.അലീന, കെ എം ബീവി, ഡോ. ആശാ പ്രഭാകരൻ,
ഡോ. ജ്യോതിരാജ്, അഡ്വ. ഗോവിന്ദ് ശശി,
ടി ടി വാസുദേവൻ, അലൻ എം എസ് തുടങ്ങിയവർ വിവിധ മേഖലകളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.
📲Get App