🔥 TRENDING નર્મદા મૈયા બ્રિજ પર અંકલેશ્વર-ભરૂચ નર... EC Confirms Form 6 Unchanged, Declarat... BPSC boosts Bihar TRE 4.0 vacancies by... બગસરા હામાપુરમાં યોજાયો તાલુકા કક્ષાનો... Bihar NEET UG Round 3 Counselling Regi... Bihar Girl Missing for 3 Days Found De...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മുണ്ടുപറമ്പ് - കാവുങ്ങൽ ബൈപാസിൽ അപകടം പതിവ്

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 02:22 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

അടിയന്തര നടപടി വേണമെന്ന് ആവശ്യവുമായി മലപ്പുറം നഗരസഭ.

മലപ്പുറം: തെരുവുവിളക്കുകളുടെ അഭാവവും മങ്ങിയ യു-ടേൺ ബോർഡുകളും കാരണം മുണ്ടുപറമ്പ് - കാവുങ്ങൽ ബൈപാസ് സ്ഥിരം അപകടകേന്ദ്രമാകുന്നു.

രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും നിലവിലുള്ള സിഗ്നൽ ബോർഡുകൾ കാലപ്പഴക്കം ചെന്ന് വ്യക്തമാകാത്തതുമാണ് യാത്രക്കാരെ അപകടത്തിൽപെടുത്തുന്നത്.

കഴിഞ്ഞ് 10 ദിവസത്തിനിടെ മരണകാരണമായതടക്കം രണ്ടു വലിയ വാഹനാപകടങ്ങളാണ് ഈ പാതയിൽ സംഭവിച്ചത്.​റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി റംബിൾ സ്ട്രിപ്പുകളും ഉന്നത നിലവാരത്തിലുള്ള റിഫ്ലക്ടർ യു-ടേൺ ബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഉപാധ്യക്ഷൻ പൊതുമരാമത്ത് (റോഡ് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.

ബൈപാസിലെ ഡിവൈഡറുകളിൽ ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ യു-ടേൺ സിഗ്നലുകൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നില്ല. ഇത് അതീവ ഗൗരവമേറിയ സാഹചര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ അപകടകരമായ ബോർഡുകൾ മാറ്റി രാത്രിയിലും ദൂരക്കാഴ്ച ലഭിക്കുന്ന തരത്തിലുള്ള പുതിയ റിഫ്ലക്ടർ ബോർഡുകൾ ഡിവൈഡറുകളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
📲Get App