🔥 TRENDING Epic – First Semester to debut on OTT... अर्जुन पवार यांची मातोश्री वत्सलाबाई प... મોડાસામાં ‘સેવા જ્યોતિ યાત્રા’ માટે ઉચ... રાજકોટમાં જાહેરનામું જાહેર રાજકોટ પોલી... Pratik Gandhi Aspires to Be an Unpredi... Helly Shah, Aneet Padda Lead Top 5 OTT...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
താനൂർ  താലൂക്കാശുപത്രി ജില്ലാ കളക്ടർ സന്ദർശിച്ചു

താനൂർ താലൂക്കാശുപത്രി ജില്ലാ കളക്ടർ സന്ദർശിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 07:38 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

ആശുപത്രിയിൽ നടന്നുവരുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു.

താനൂർ താലൂക്കാശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ആശുപത്രിയും ഐസൊലേഷൻ വാർഡും സന്ദർശിച്ചു. ആശുപത്രിയിൽ നടന്നുവരുന്ന നിർമാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പ്രവർത്തനങ്ങളുടെ പുരോഗതി വിശദമായി ചോദിച്ചറിഞ്ഞു.

താനൂർ എം.എൽ.എ. പി. കെ. നവാസിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി ആശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്.

നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളും സന്ദർശിച്ച അദ്ദേഹം പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും വിലയിരുത്തി.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ് കെ. എം., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ സി., താനൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷംജിത എന്നിവർ ജില്ലാ കളക്ടറോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
📲Get App