🔥 TRENDING राजापुर जलालपुर के उच्च माध्यमिक विद्य... स्वच्छ हावड़ा — स्वस्थ हावड़ा 🌿 ದೇವದುರ್ಗ ಕುಡುಕರ ಅಡ್ಡೆಯಾದ ಪತ್ರಕರ್ತರ ಭವನ... ರಾಯಗಡ: ದಿವ್ಯಗಾರ್ ಬೀಚ್‌ನಲ್ಲಿ ಈಜಲು ತೆರಳಿ... ପୋଖରୀରେ ବୁଡ଼ି ଯୁବକ ମୃତ सुपरनोवा बिल्डिंग से कूदकर व्यक्ति ने...
04 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വെട്ടിക്കോട് ആയില്യം മഹോത്സവം: സുരക്ഷയും ഗതാഗത നിയന്ത്രണവുമായി പോലിസ്

✍️ Reporter: MEDIA VOICE 🗓 04 Oct 2026, 12:12 AM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post
ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിലെ പുണർതം-പൂയം-ആയില്യം മഹോത്സവത്തോടനുബന്ധിച്ച് (ഒക്ടോബർ 4, 5, 6) സുരക്ഷയ്ക്കും ഗതാഗത ക്രമീകരണങ്ങൾക്കുമായി പോലിസ് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. ദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾക്കായി ക്ഷേത്രപരിസരത്ത് 10 പാർക്കിങ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്; വാഹനങ്ങൾ ഇവിടെ മാത്രമേ പാർക്ക് ചെയ്യാവൂ. റോഡ് സൈഡിലുള്ള പാർക്കിങ് പൂർണമായും ഒഴിവാക്കണമെന്നും, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ക്ഷേത്രത്തിൽനിന്ന് നൽകുന്ന വെഹിക്കിൾ പാസുള്ള വാഹനങ്ങൾക്ക് മാത്രമേ മെയിൻ ഗേറ്റിലൂടെ പ്രവേശനം അനുവദിക്കൂ. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ പുതുതായി ക്രമീകരിച്ച ബസ് സ്റ്റോപ്പിൽ മാത്രമേ ആളുകളെ കയറ്റാനും ഇറക്കാനുമായി നിർത്താവൂ; പ്രധാന ഗേറ്റിന് മുന്നിൽ ബസുകൾ നിർത്താൻ പാടില്ല. ഭക്തജനങ്ങൾ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും പരമാവധി ഒഴിവാക്കണമെന്നും, പോലിസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നൂറനാട് സി.ഐ പി.ശ്രീജിത്ത് അറിയിച്ചു.
📲Get App