ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിന് ഇഎസ്ഐ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഗ്രാമസഭായോഗം
यहाँ देखें:
▶️ YouTube
ഇടുക്കി ജില്ല വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശങ്ങളെ ഇഎസ്ഐ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ഗ്രാമസഭായോഗം പുറ്റടി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഗ്രാമസഭാ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ച ഗ്രാമസഭായോഗം കട്ടപ്പന ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാലസിംഗ് കെ ഉദ്ഘാടനം നിർവഹിക്കുകയും, esa ആയി ബന്ധപ്പെട്ട വിഷയം അവതരണം സാമൂഹ്യപ്രവർത്തകൻ ശ്രീ. സാത്തിരാജ് നിർവഹിക്കുകയും,തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സൂസൻ ജേക്കബ് ഗ്രാമസഭ പ്രമേയം അവതരിപ്പിക്കുകയും ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി പ്രിൻസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലക്ഷ്മി ശരവണൻ, രമ്യ ആർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോണി മാക്കോറ , ജി പി രാജൻ ജാൻസി റെജി, കുഞ്ഞുമോൾ ജെയിംസ്, ബീന സിബി, ജ്യോതി മോൾ ജോസ് , മയിൽത്തായി, മഞ്ജു ബിജോ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് രാജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ജെറിൻ പി തോമസ് നന്ദിയർപ്പിച്ച് സംസാരിച്ചു.
25 ആം തീയതി വെള്ളിയാഴ്ച ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രിക്ക് പാസായ പ്രമേയം കൈമാറാൻ ഗ്രാമസഭ തീരുമാനിച്ചു.