🔥 TRENDING ଏଗ୍ରିଷ୍ଟାକ୍‌ ନ ଥିଲେ ବି ଚାଷୀଙ୍କ ଧାନ ଉଠି... ଶ୍ରୀମନ୍ଦିର ବାହାର ଉତ୍ତର ଦ୍ୱାର ନିକଟରେ ବି... Karnataka Flags Petrol Samples Over Et... Bharat Petroleum Refutes Karnataka's E... Bhaskar completes 30‑km Sarkhej‑Gandhi... Hardik Pandya's Potential Move to Raja...
10 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Politics

തൃശൂരിൽ 'ജെൻ ഇന്ത്യ മൂവ്മെന്റ്' ജില്ലാതല പദയാത്ര, O.J. ജനീഷിന്റെ നേതൃത്വത്തിൽ

✍️ Reporter: Sajeevan P.U. 🗓 10 Nov 2026, 12:37 PM 👁 26
Share: 💬 WhatsApp 📘 Facebook 𝕏 Post

ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്നീ മുദ്രാവാക്യങ്ങളോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ:O.J. ജനീഷ് നയിച്ച 'ജെൻ ഇന്ത്യ മൂവ്മെന്റ്' തൃശൂരിൽ നടന്നു.

ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന മുദ്രാവാക്യത്തോടെ, യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് നയിച്ച 'ജെൻ ഇന്ത്യ മൂവ്മെന്റ്' ജില്ലാതല പദയാത്ര തൃശൂരിൽ നടന്നു. മുൻ ഡി.സി.സി. പ്രസിഡണ്ട് എം.പി. വിൻസന്റ് ഒ.ജെ. ജനീഷിന് പതാക കൈമാറി.
പദയാത്ര ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് നിന്നും ആരംഭിച്ച്, പടിഞ്ഞാറേ കോട്ടയിലെ ലീഡർ സ്ക്വയറിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന റവന്യൂ മിനിസ്ട്രർ എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് മോഹനൻ സ്വാഗതം പറഞ്ഞു, സാംസ്കാരിക വകുപ്പ് മന്ത്രിയും യുവ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായ ഒ.ജെ. ജനീഷ് സമ്മേളനത്തിൽ അദ്യക്ഷത വഹിച്ചു.

യൂത്ത് നേതാക്കളായ ഹരീഷ് മോഹനൻ, ബിനു ചുള്ളിയിൽ, അനു താജ്, മേയർ നിജി ജസ്റ്റിൻ, ഡപ്യൂട്ടി മേയർ എ. എ. പ്രസാദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.ബി. ശശികുമാർ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് എന്നിവരടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.
📲Get App