🔥 ट्रेंडिंग सिकंदरा गांव में शांतिपूर्ण मतदान जारी... પરંપરાગત રમતો દ્વારા બાળવિકાસને પ્રોત્... હિંમતનગર માર્કેટયાર્ડમાં ૦૬ થી ૧૫ નવેમ... સમાવેશી નીતિ સંકલ્પ” સંદર્ભે વિડિયો કો... उख्रुल‑कमजोंग में हज़ारों का मार्च, अस... बीजेपी ने मेघालय में 10 विधायक बनने पर...
05 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഉന്നതവിദ്യാഭ്യാസ പ്രദർശനം 'ദിശ' 9 ന്

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 05 नव. 2026, 01:22 PM 👁 13
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

നമ്മുടെ കുട്ടികളുടെ സുരക്ഷിതവും ശോഭനവുമായ ഭാവി രൂപപ്പെടുത്താൻ ലഭിക്കുന്നതിനായി

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസെലിംഗ് സെല്ലിൻ്റെ (CG&AC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസ പ്രദർശനം 'ദിശ' 2026 നവംബർ 9 മുതൽ 13 വരെ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. ഹയർ സെക്കൻഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് കൃത്യവും ആധികാരി കവുമായ ദിശാബോധം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യം. 25,000 ചതുരശ്രയടി വിസ്‌തീർണത്തിൽ സജ്ജമാക്കിയ നഗരിയിൽ കേന്ദ്ര-സംസ്ഥാന സർവകലാശാലകളും പ്രമുഖ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ എൺപതിലധികം സ്ഥാപ നങ്ങൾ സ്റ്റാളുകളൊരുക്കി പങ്കെടുക്കുന്നു. ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ അവ നടത്തുന്ന കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, പ്ലേസ്മെൻ്റ് രീതികൾ, ഫീസ് ഘടന ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനും അവിടുത്തെ ഫാക്കൽറ്റി കളുമായി സംവദിക്കാനുമുള്ള അവസരം ഒരുക്കുന്നു.

നമ്മുടെ കുട്ടികളുടെ സുരക്ഷിതവും ശോഭനവുമായ ഭാവി രൂപപ്പെടുത്താൻ ലഭിക്കുന്ന ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
📲Get App