🔥 TRENDING దీపావళి వెలుగులు ప్రతి ఇంటా సుఖసంతోషాల... आनंदपुर कालू की नवनिर्वाचित सरपंच किरण... Fire Breaks Out at Socks Warehouse in... ఆదివాసీ సంస్కృతి, సంప్రదాయాలకు ప్రతీక... Two killed as fire engulfs Oil India L... 55-year-old man killed in Kanpur as Ma...
08 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്തകം പ്രകാശനം ചെയ്തു

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Nov 2026, 12:05 PM 👁 20
Share: 💬 WhatsApp 📘 Facebook 𝕏 Post

കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർ

കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർ

ഇ.എം.ഇ.എ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ എഴുതിയ ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്സതകം പ്രകാശനം ചെയ്തു

വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ ഒലീവ് ബുക്സ് തയ്യാറാകും: ഡോ. എം.കെ. മുനീർ

കൊണ്ടോട്ടി: കലയും കലാകാരനും കാലത്തെ ഉഴുതുമറിച്ച് പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നവരാണെന്ന് കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് മികച്ച എഴുത്തുകാരെയും ചിന്തകരെയും സംഭാവന ചെയ്യാൻ വിദ്യാലയങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി.എ രചിച്ച ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ പുസ്തകങ്ങൾ രചിക്കാൻ സന്നദ്ധരായാൽ അവ ഒലീവ് ബുക്സിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്നും ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിലെ എഴുത്തിനോടുള്ള താൽപ്പര്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുക്കുന്നതിനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചപ്പോൾ ടി.വി. ഇബ്രാഹിം എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ കെ. ഷാം പ്രിൻസിപ്പൽ അഡ്രസ് നടത്തി. നിയമസഭാ പുസ്തകോത്സവത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി ഹിദായ ഹനൂൻ പുസ്തകം പരിചയപ്പെടുത്തി.

അച്ചടക്കം ജീവിതവിജയത്തിന് എങ്ങനെ വഴിയൊരുക്കുന്നുവെന്നും പ്രചോദനം ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എങ്ങനെ കരുത്താകുന്നുവെന്നും സ്വന്തം അനുഭവങ്ങളുടെയും ചിന്തകളുടെയും പിൻബലത്തിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതിയാണ് ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’. അച്ചടക്കം, ലക്ഷ്യബോധം, ആത്മവിശ്വാസം, പ്രചോദനം തുടങ്ങിയ വിഷയങ്ങൾ വിവിധ ഉദാഹരണങ്ങളിലൂടെ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന.

സ്വന്തം ജീവിതത്തിലെ നേരനുഭവങ്ങളും നിരീക്ഷണങ്ങളും ചിന്തകളും എഴുത്തിലൂടെ അവതരിപ്പിക്കുന്ന അബ്ദുൽ മുനവ്വറിന്റെ ഈ സംരംഭം വിദ്യാർത്ഥികളിലെ വായനാശീലത്തെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ചുവടുവെപ്പാണ്. തുറക്കൽ ഫാത്തിമ സിറാജുദ്ദീന്റെ മകനാണ് അബ്ദുൽ മുനവ്വർ.
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക രചനകൾക്ക് പുസ്തകരൂപം നൽകുന്ന ‘അക്ഷരമുദ്ര’ പദ്ധതിയിലൂടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണിത്. നേരത്തെ ഹിദായ ഹനൂൻ കെ.ടി. രചിച്ച ‘ബ്രീത്ത് ലൈഫ്’ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തിരുന്നു.

ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു ഉപഹാര സമർപ്പണം നടത്തി. കൊണ്ടോട്ടി നഗരസഭാ ചെയർമാൻ യു.കെ. മമ്മദ്ഷ, ഇ.എം.ഇ.എ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് അംഗം സി.പി. സുഹൈൽ, പി.ടി.എ പ്രസിഡന്റ് കെ.കെ. ഫൈസൽ, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ,ബ്ലോക്ക് മെമ്പർ ഖദീജ ചുണ്ടത്തിൽ, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് അഷ്റഫ് മടാൻ,പി.ടി.എ വൈസ് പ്രസിഡന്റ് പി.വി.ഹസീബ് റഹ്മാൻ, പെപ് ടോക്ക് കോ-ഓർഡിനേറ്റർ ഷൗക്കത്തലി മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് പാലത്തിങ്ങൽ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി റിഷാൻ ഓടക്കൽ, നല്ലപാഠം കോ-ഓർഡിനേറ്റർ കെ. ഇസ്മായീൽ,
ബഷീർ മേച്ചേരി, കോപ്പിലാൻ അബുഹാജി,സാലി കുന്നുമ്മൽ, സാജി.കെ,
എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ നന്ദിയും പറഞ്ഞു.
📲Get App