🔥 TRENDING 12-Year-Old Boy Drowns in Mahane River... Patna Police Solve Bihta Murder in 48... स्कूलों में बाल दिवस की धूम रही, चिल्ड... Gurnoor Brar Gets India Test Call-Up;... తణుకు మున్సిపల్ ఎన్నికలలో జనసేన 12, బీ... J&K CM Inaugurates All India VC's T20...
14 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജില്ലാതല ശിശുദിന ആഘോഷം കുട്ടികൾക്ക് ദുരിതമായി:

✍️ Reporter: RAMESH CHUNGAPPALLI 🗓 14 Nov 2026, 11:38 AM 👁 24
Share: 💬 WhatsApp 📘 Facebook 𝕏 Post

കടുത്ത വെയിലും ചൂടും കാരണം കൊച്ചു കുട്ടികൾ അവശരായി

ജില്ലാതല ശിശുദിന ആഘോഷം കുട്ടികൾക്ക് ദുരിതമായി: മന്ത്രി എത്താതിരുന്നതിൽ പ്രതിഷേധം
​മലപ്പുറം: ജില്ലാതല ശിശുദിന ആഘോഷച്ചടങ്ങുകൾ പിഞ്ചുകുട്ടികൾക്ക് ദുരിതപൂർണ്ണമായി. 8 മണിക്ക് തുടങ്ങിയ പരിപാടിയുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്നു .എന്നാൽഉദ്ഘാടനച്ചടങ്ങിന് മുഖ്യതിഥിയായ വ്യവസായ-ഐ.ടി-ഇ.ഐ. വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി എത്താതിരുന്നതാണ് പരിപാടി അലങ്കോലപ്പെടാൻ കാരണമായത്. വെയിലും ചൂടും സഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികൾ തളർന്ന അവസ്ഥയുണ്ടായി.
​മൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പ്
​ഔദ്യോഗിക അറിയിപ്പ് പ്രകാരം രാവിലെ കൃത്യം എട്ടു മണിക്ക് തന്നെയായിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. ഇത് വിശ്വസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെ എത്തിയ പിഞ്ചുകുട്ടികളും അധ്യാപകരും രക്ഷിതാക്കളും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. മുഖ്യതിഥിയെ കാത്ത് മൂന്ന് മണിക്കൂറോളമാണ് കുട്ടികൾ വെയിലിലും ശരിയായി വായുസഞ്ചാരമില്ലാത്ത ഹാളിലുമായി കഴിച്ചുകൂട്ടിയത്.
​ കുട്ടികൾ
​. പലരും വാടിത്തളർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സംഘാടകർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ച സംഘാടകർ ഒടുവിൽ ചടങ്ങ് ചുരുക്കി വെട്ടിച്ചുരുക്കുകയാണുണ്ടായത്. മന്ത്രിയുടെ അസാന്നിധ്യവും സംഘാടകരുടെ അശാസ്ത്രീയമായ സമയക്രമീകരണവുമാണ് ഈ ദുസ്ഥിതിക്ക് കാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
​
​ശിശുദിനത്തിൽ കുട്ടികളെ മുന്നിൽ നിർത്തി ഇത്തരം അവഗണനകൾ കാട്ടിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുക്കാതെയുള്ള ഔദ്യോഗിക പരിപാടികൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.
📲Get App