🔥 TRENDING Rescue Teams Clash with Victims' Famil... डॉक्टरों व जनप्रतिनिधियों ने दी दीपावल... Clay Diyas Outshine Imported Lights in... ಶ್ರೀ B.P. ಹರೀಶ್ ಭಾಗವಹಿಸಿದ ಮಲೇಬೆನ್ನೂರು... Shami Announces Test Retirement, Crick... यह खबर हमारे को मनोहर सिंह भाटी ने बता...
07 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജില്ലാ തല പദയാത്ര നടത്തി

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Nov 2026, 03:53 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് നയിക്കുന്ന പദയാത്ര

മലപ്പുറം: ഭരണഘടനയാണ് കാവൽ,സമത്വമാണ് രാഷ്ട്രീയം,ലഹരിയാണ് ശത്രു എന്ന ശക്തമായ മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് നയിക്കുന്ന മലപ്പുറം ജില്ലാ തല പദയാത്ര മലപ്പുറത്ത് നടന്നു.
ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരക്കുന്ന പദയാത്ര ആലത്തൂർപടിയിൽ നിന്ന് ആരംഭിച്ച് മലപ്പുറം ടൗൺ ഹാളിൽ സമാപിച്ചു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും റവന്യൂ വകുപ്പ് മന്ത്രിയുമായ എ.പി അനിൽകുമാർ പദയാത്രക്ക് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, സമത്വാധിഷ്ഠിത രാഷ്ട്രീയം, ലഹരിക്കെതിരായ ശക്തമായ യുവജന മുന്നേറ്റം എന്നിവ ഉയർത്തിപ്പിടിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
മലപ്പുറം ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ ജനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ, യുത്ത് കോണ്‍ വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് ചുള്ളിയില്‍, അരവിന്ദാക്ഷന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസഫ്. യുഡിഎഫ് കണ്‍വീനര്‍ കെ.പി അബ്ദുല്‍ മജീദ്, മജീദ്, റിയാസ് മുക്കോളി, വി.എ കരീം,ഷാജി പാച്ചേരി തുടങ്ങിയവർ സംസാരിച്ചു.
📲Get App