🔥 TRENDING बड़ौद में अतिप्राचीन मंदिरों की स्वच्छ... પંડોળી ગામના તળાવમાં નાવડી પલટી, પત્રક... Karnataka Congress Faces Leadership Te... Bayer to Invest ₹200 Crore in Karnatak... Jaipur-Bayana Express Temporarily Exte... Rajasthan Govt to Offer Jobs to 235 At...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു*

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Nov 2026, 10:25 PM 👁 18
Share: 💬 WhatsApp 📘 Facebook 𝕏 Post

ടോയോട്ട ക്ലൂഗർ വാഹനമാണ് തീപിടിച്ചത്.

*ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു*

മലപ്പുറം: മേൽമുറി കോണോം പാറയിൽ വെള്ളിയാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. വേങ്ങര സ്വദേശി ഫാഹിമിന്റെ ഉടമസ്ഥതയിൽ ഉള്ള ടോയോട്ട ക്ലൂഗർ വാഹനമാണ് തീപിടിച്ചത്. സർവീസ് സെന്ററിൽ നിന്ന് ഉടമസ്ഥന്റെ വീട്ടിലേക്ക് ഡ്രൈവർ കൊണ്ടുപോവുന്നതിനിടെയാണ് തീപ്പിടിച്ചത്. ഉടൻ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. മലപ്പുറം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. വാഹനം ഭാഗികമായി കത്തിനശിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കെ.സന്ദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.പി.നിഷാദ്, മുഹമ്മദ് ഷഫീക്ക്, കെ.പി.അരുൺലാൽ, പി.കെ.അബ്ദുള്ള, ഹോംഗാർഡ് മാരായ ജോയ് ഫ്രാൻസിസ്, കെ.കെ അനൂപ് എന്നിവരും ഉണ്ടായിരുന്നു.
📲Get App