🔥 TRENDING Bombay HC Allows Existing Voters to Us... Student leader detained after protesti... Video: ಪ್ರತಿಭಟನೆ ಉದ್ದೇಶಿ ರಾಜ್ಯ ಸಂಚಾಲಕ... मोहगाव देवी, भंडारा: पत्रकार नरेंद्र श... दीपावली की तैयारियों में राजमार्ग चौरा... ഡയാലിസിസ്‌കാരില്ലാത്ത സമൂഹം ലക്ഷ്യം.
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സര്‍വോദയ മേളയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല.

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Nov 2026, 06:34 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

സര്‍വോദയ മേളയെ ഹൈജാക്ക് ചെയ്യാനുള്ള ചില താല്പര്യക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ തവനൂര്‍ നിവാസികള്‍ ശക്തമായ പ്രതിഷേധിക്കുമെന്ന് തവനൂര്‍ കൂട്ടായ്മ പറഞ്ഞു.

സര്‍വോദയ മേളയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് തവനൂര്‍ക്കര കൂട്ടായ്മ. ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരെ പ്രതിരോധിക്കുമെന്നും തവനൂര്‍ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണത്തിനായി വര്‍ഷങ്ങളായി തവനൂരില്‍ നടന്നുപോരുന്ന ചരിത്രപ്രസിദ്ധമായ സര്‍വോദയ മേളയെ ഹൈജാക്ക് ചെയ്യാനുള്ള ചില താല്പര്യക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ തവനൂര്‍ നിവാസികള്‍ ശക്തമായ പ്രതിഷേധിക്കുമെന്ന് തവനൂര്‍ കൂട്ടായ്മ പറഞ്ഞു. 1948-ല്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ നിമജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി 1949 മുതല്‍ തിരുനാവായയിലും, പിന്നീട് സ്ഥലപരിമിതി മൂലം തവനൂരിലേക്കും മാറ്റി നടത്തിവരുന്ന സര്‍വോദയ മേളയെ ഹിന്ദു സമ്മേളനമായോ കുംഭമേളയുടെയും മഹാമഖത്തിന്റെയും പുനരാവിഷ്‌കാരമായോ ചിത്രീകരിക്കാനുള്ള നീക്കങ്ങളെ തവനൂര്‍ക്കര എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കൂട്ടായ്മ വ്യക്തമാക്കി. സര്‍വോദയ മേളക്ക് ഏതെങ്കിലും തരത്തിലുള്ള ഹിന്ദു സമ്മേളനങ്ങളുമായോ മതപരമായ ഉത്സവങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും ഇവര്‍ പറഞ്ഞു. തവനൂര്‍ മനയെയും അവര്‍ക്ക് ഊരായ്മാവകാശമുള്ള ബ്രഹ്മാ-ശിവ ക്ഷേത്രങ്ങളെയും ചിലര്‍ സാമ്പത്തിക താല്പര്യങ്ങള്‍ക്ക് വേണ്ടി കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി കൂട്ടായ്മ ആക്ഷേപിച്ചു. അഷ്ടമംഗല്യ പ്രശ്‌നത്തിലെ പരാമര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് തവനൂര്‍ മനയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തവനൂര്‍ക്കര ഏതെങ്കിലും സന്യാസിവര്യന്മാര്‍ക്ക് എതിരല്ലെന്നും, സ്വാമി ആനന്ദ വനത്തെ തവനൂര്‍ക്കര ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ വ്യക്തമാക്കി. സംഘാടക സമിതിയോ ട്രസ്റ്റോ എടുത്ത തീരുമാനങ്ങളെ 'തവനൂര്‍ക്കരയുടെ തീരുമാനം' എന്ന പേരില്‍ പൊതുവല്‍ക്കരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തവനൂര്‍ കരയിലെ സംഘാടക സമിതിയിലെ ചില വ്യക്തികളുടെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടു കിടക്കുന്ന തവനൂര്‍ - തിരുനാവായ പാലം നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്തസമ്മേളനത്തില്‍ ടി.എം രാമന്‍ നമ്പൂതിരി, ടി.എം പരമേശ്വരന്‍ നമ്പൂതിരി, കൃഷ്ണകുമാര്‍ എം.ടി.എം, വി.എം ജയകൃഷ്ണന്‍, ടി.എം നാരായണന്‍, ദിലീപ് സി, ഗംഗാധരന്‍ ടി.പി, രഘുനന്ദനന്‍ എം.വി എന്നിവര്‍ പ?ങ്കെടുത്തു.
📲Get App