🔥 TRENDING Two suspects arrested with counterfeit... Supreme Court clears use of 'green' fi... Bihar Board Sets November Dates for Cl... Indore: Abhyas Mandal conducts water c... MP Government to Launch Veer Bharat Fe... 9 વર્ષીય હિંમતનગર બાળપ્રતિભા મંત્ર પટે...
02 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ബസ് ഉടമകൾ ധർണ്ണ നടത്തി.

✍️ Reporter: RAMESH CHUNGAPPALLI 🗓 02 Nov 2026, 05:23 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ലാ ബസ് ഉടമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്

മലപുറം :പ്രിയദര്‍ശിനി സ്ത്രീസൗജന്യ യാത്ര മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബസ് ഉടമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബസ് ഉടമകള്‍ മലപ്പുറം കെ.എസ് ആര്‍ടി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു.
ഓള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ടും സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹിയുമായ പി.കെ മൂസ സമര പരിപാടി ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡണ്ട് മുസ്തഫകളത്തും പടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു,സംസ്ഥാന ട്രഷറര്‍ പ്രദീപ് കുമാര്‍ തൃശൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എംസി കുഞ്ഞിപ്പ ,കുട്ടന്‍ കെ.ബി ടി എ,
തൊഴിലാളി യൂണിയനുകളെ പ്രതിനിധികരിച്ച് ടി പി മൊയ്തീന്‍ കുട്ടി കോട്ടക്കല്‍,കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ മുഹമ്മദ് , വി പി ശിവാകരന്‍, സുമിത്രന്‍,ദിനേശ് കുമാര്‍ കെ. എം എച്ച് അലി, ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
📲Get App