🔥 TRENDING ਪੰਜਾਬ ਕਾਂਗਰਸ ਦੇ ਲੀਡਰਾਂ ਨਾਲ ਮੀਟਿੰਗ ਮਗਰੋ... लोकतंत्र बचाओ अराजकता हटाओ पदयात्रा मे... education सिकंदराराऊ के पुरदिल नगर मार्ग पर कूड़... Coimbatore Undertrial Escapes Again, R... Jailer 2 Hits ₹300 Cr Milestone, Hrith...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പട്ടേൽ ജന്മദിനവും ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ആചരിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 07:26 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

ദേശീയോദ്ഗ്രഥന ദിനത്തിന്റെ ഭാഗമായി

മലപ്പുറം ഡി.സി.സി ഓഫീസിൽ പട്ടേൽ ജന്മദിനവും ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ആചരിച്ചു
​മലപ്പുറം: ദേശീയോദ്ഗ്രഥന ദിനത്തിന്റെ ഭാഗമായി സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനവും, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും മലപ്പുറം ഡി.സി.സി ഓഫീസിൽ സമുചിതമായി ആചരിച്ചു. ചടങ്ങ് വി.എസ്. ജോയ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
​ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ സർദാർ വല്ലഭഭായ് പട്ടേലും ഇന്ദിരാഗാന്ധിയും വഹിച്ച നിർണായക പങ്കുകൾ യോഗത്തിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു. രാജ്യത്തിന്റെ മതേതരത്വവും മൂല്യങ്ങളും നിലനിർത്താൻ ഇരു നേതാക്കളുടെയും ജീവിതവും പ്രവർത്തനങ്ങളും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.എസ്. ജോയ് എം.എൽ.എ വ്യക്തമാക്കി.
​ഡി.സി.സി ഭാരവാഹികളും വിവിധ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ സംബന്ധിക്കുകയും ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചടങ്ങിൽ ആഹ്വാനം ചെയ്തു.
📲Get App