🔥 TRENDING ભરૂચ પોલીસ દ્વારા રાષ્ટ્રીય એકતા દિવસે... BJP Leaders Pay Tribute to Late RK Sin... SP कॉलेज डमका मैदान में युवाओं ने दिखा... Punjab BJP Vice President Addresses Fa... ₹62.87 Crore Tourism Development Plan... Jalandhar Leader Criticizes Govt Over...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പുരസ്ക്കാരം പ്രഖ്യാപിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 04:55 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

2025ലെ പുരസ്‌കാരങ്ങള്‍ക്കായി ചട്ടിപ്പറമ്പ് റഹീം ഹെല്‍ത്ത് കെയറിലെ ഡോ: റഹിം അമ്പലവനും, ഊരോത്തൊടി ഷൗക്കത്തലിയേയും തിരഞ്ഞെടുത്തു.

ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ 2025ലെ പുരസ്‌കാരങ്ങള്‍ക്കായി ചട്ടിപ്പറമ്പ് റഹീം ഹെല്‍ത്ത് കെയറിലെ ഡോ: റഹിം അമ്പലവനും, ഊരോത്തൊടി ഷൗക്കത്തലിയേയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ആരോഗ്യ ദര്‍ശന്‍ പുരസ്‌കാരമാണ് ഡോ: റഹീമിന് നല്‍കുന്നത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിച്ച് വരുന്ന ഷൗക്കത്തലി ഊരോത്തൊടി ചെറുകുളമ്പിന് ബെസ്റ്റ് ചാരിറ്റി അവാര്‍ഡുംനല്‍കിയുമാണ് ആദരിക്കുന്നത്. ഡിസംമ്പറില്‍ നടക്കുന്ന വാര്‍ഷിക ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഗോപിനാഥ് ചേന്നര ജൂറി ചെയര്‍മാനായുളള കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി ഇവരെ തിരഞ്ഞെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ശില്പവും പ്രശംസപത്രവും പൊന്നാടയു അടങ്ങുന്നതാണ് ലോക സേവാരത്‌ന പുരസ്‌കാരം. വാര്‍ത്താ സമ്മേളനത്തില്‍ കവി ഇന്ദു ശ്രീനാഥ്, സെയ്ത് മുഹമ്മദ് കോട്ടക്കല്‍, ഗോപിനാഥ് ചേന്നര, ഹമീദ് ഹാജി കൈനിക്കര , അബ്ദുള്‍ ഖദര്‍ കൈനിക്കരഎന്നിവര്‍ പങ്കെടുത്തു.
📲Get App