🔥 TRENDING Sunil Lahri Endorses Ravie Dubey for L... Harrogate Coffee Expert Turns Novelist... BJP Accuses Opposition of Planning Unr... Ramayana: Rise of a Legend Set to Chal... Suriya’s ‘Scene’ Outpaces Nayanthara’s... Manipur's Handloom and Handicrafts Boo...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഹിക്മ ജീനിയസ് ഇസ്ലാമിക് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 04:45 PM 👁 45
Share: 💬 WhatsApp 📘 Facebook 𝕏 Post

കുട്ടികളിലും കൗമാരക്കാരിലും ഇസ്ലാമിക വിജ്ഞാനത്തോടുള്ള താല്‍പര്യം വളര്‍ത്തുന്നതിന്

യുവ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ അഫ്‌നാന്‍ കിടങ്ങയം ഹിക്മ ജീനിയസ് ഇസ്ലാമിക് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ഇസ്ലാമിക വിജ്ഞാനത്തോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും അവരുടെ അറിവും സര്‍ഗാത്മകതയും പ്രതിഭകളും പരിപോഷിപ്പിക്കുന്നതിനുമായാണ് ഷോ സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ ഇസ്ലാമിക വിജ്ഞാനവും പഠനതാല്‍പര്യവും വളര്‍ത്തുന്നതിനൊപ്പം അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പഠനത്തെ കൂടുതല്‍ ആകര്‍ഷകവും അനുഭവവേദ്യവുമാക്കുകയും ചെയ്യുന്ന നാല് ഘട്ടങ്ങളുള്ള മത്സരപഠന പദ്ധതിയാണ് ഹിക്മ ജീനിയസ്. 8 മുതല്‍ 12 വയസ്സുവരെ ജൂനിയര്‍ വിഭാഗത്തിലും, 13 മുതല്‍ 17 വയസ്സുവരെ സീനിയര്‍ വിഭാഗം വിഭഗത്തിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. മദ്‌റസകള്‍, സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗതമായി രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. www.hikmagenius.com എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്. ഒന്നാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും 75 ചോദ്യങ്ങളടങ്ങിയ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ പങ്കെടുക്കാം. നാലാം ഘട്ടമായ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് 8 പേരെയും സീനിയര്‍ വിഭാഗത്തില്‍ നിന്ന് 8 പേരെയും ഉള്‍പ്പെടുത്തി 16 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്ന 16 ഫൈനലിസ്റ്റുകള്‍ക്കും ഓരോ രക്ഷിതാവിനൊപ്പം ഏഴ് ദിവസത്തെ ഉംറയും മദീന സിയാറത്തും നടത്താന്‍ അവസരം ലഭിക്കും. മത്സരാര്‍ഥികളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നാല് കുട്ടികള്‍ക്കും രക്ഷിതാവിനൊപ്പം ഇതേ പുണ്യയാത്രയില്‍ പങ്കെടുക്കാം. മൂന്നാം ഘട്ടത്തിലെത്തിയവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 30 കുട്ടികള്‍ക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്കും രക്ഷിതാവിനൊപ്പം അജ്മീര്‍ ശരീഫ് സിയാറത്തിനും അവസരമുണ്ടാകും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 2ലക്ഷവും, രണ്ടാം സമ്മാനമായി ഒരു ലക്ഷവും മൂന്നാം സമ്മാനമായി അമ്പതിനായിരം രൂപയും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ അഫ്‌സാന്‍ കിടങ്ങം, ഹാരിസ് മടപ്പള്ളി , ഷഫീഖ് റഹിമാനി, മുനീര്‍ ഈങ്ങാപ്പുഴ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
📲Get App