🔥 TRENDING पुलिस अधीक्षक शहडोल डॉ. संजय कुमार अग्... पुलिस अधीक्षक शहडोल डॉ. संजय कुमार अग्... Punjab Police confiscate 30 pistols, a... Bottle Found on Bhagwant Mann at Airpo... Assam Extends NEET PG Counselling Regi... Assam BJP Claims Election Commission A...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വോട്ട് ചോരിക്ക് എതിരെയുള്ള സമരം കൂടുതൽ ശക്തമാക്കും :കോൺഗ്രസ്

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 07:26 PM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post

രാഹുൽ ഗാന്ധിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി സമരം നടക്കുന്നത്.

വോട്ടിങ് ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ എസ് ഐ ആറിന്റ മറവിൽ 13 കോടി 30 ലക്ഷം പേരുടെ വോട്ടവകാശമാണ് ഇല്ലാതെയാക്കിയത് DCCയിൽ നേതാക്കളോട് സംസാരിക്കുകയായിരുന്നു പി. ടി പരമേശ്വര നായക് .

ന്യുനപക്ഷ, എസ് സി, എസ് ടി വിഭാഗങ്ങളുടെ വോട്ടാണ് ഇതിൽ അധികവും. ഇതിലൂടെ കൃത്രിമങ്ങൾ നടത്തിയാണ് അവർ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. ഇതിനെതിരെ ജനങ്ങൾക്കും വോട്ടർമാർക്കും വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി സമരം നടക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ് ഐ ആറിന്റെ മറവിൽ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തുക എന്നിവയാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ സന്ദർശനം കഴിഞ്ഞാണ് മലപ്പുറം ജില്ലയിൽ എത്തിയതെന്നും ജില്ലയിലും വോട്ട് ചോരിക്ക് എതിരെയുള്ള സമരം കൂടുതൽ ശക്തമാക്കുമെന്നും പി. ടി പരമേശ്വര നായക് പറഞ്ഞു.
📲Get App