🔥 TRENDING Dry weather continues in Punjab and Ch... પાટણ જિલ્લા, સમી તાલુકામાં તળાવમાં યુવ... Two Killed, Three Injured as Gunmen Op... Rahul Gandhi to Launch Punjab Campaign... સુરતમાં 150 મોટરસાઇકલની નશામુક્તિ રેલી... Four More Arrested Over Bihu Troupe At...
26 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സൈനികൻ്റെ മൃതദേഹം കണ്ടെത്തി

✍️ Reporter: RAMESH CHUNGAPPALLI 🗓 26 Oct 2026, 12:49 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

അപകടം.പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലപ്പുറം: ചാലിയാര്‍ പുഴയില്‍ സൈനികന്‍ ഒഴുക്കില്‍പ്പെട്ടു. പെരുവയല്‍ മുണ്ടക്കല്‍ സ്വദേശി സുധീഷാണ് അപകടത്തില്‍ പെട്ടത്. സുധീഷ് രണ്ട് ദിവസം മുന്‍പാണ് ലീവിന് നാട്ടിലെത്തിയത്. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഊര്‍ക്കടവില്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ വലിയതോതിലുള്ള കുത്തൊഴുക്കാണ് പുഴയില്‍ അനുഭവപ്പെടുന്നത്. മാവൂര്‍ ഫയര്‍ യൂണിറ്റും സ്‌കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തുറന്ന ഷട്ടറുകള്‍ അടച്ചാണ് തിരച്ചില്‍ നടത്തിയത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും കാരണം തിരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. ഇന്ന് പുനരാരംഭിക്കുമെന്ന് മാവൂര്‍ ഫയര്‍ യൂണിറ്റ് അറിയിച്ചു. ഇന്ന് തിരച്ചിൽ തുടർന്നിരുന്നു.ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
📲Get App