🔥 TRENDING पंचायतीराज आम चुनाव-2026 के मद्देनजर द... શિક્ષકશ્રીની વયનિવૃત્તિ નિમિત્તે સન્મા... दानापुर के रंजन पथ पर यूथ क्लब द्वारा... दौसा सदर थाना पुलिस की कार्रवाई करीब... छत्तीसगढ़ की IPS अंकिता शर्मा का दशहरा... Mallikarjun Kharge Honors Dr. Shri Kri...
25 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഇടിമിന്നൽ ജാഗ്രതാ നിർദേശം

✍️ Reporter: RAMESH CHUNGAPPALLI 🗓 25 Oct 2026, 04:18 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

25, മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

* മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 25, മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു*.

*ജാഗ്രതാ നിർദേശങ്ങൾ*

ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്നും മുന്നറിയിപ്പ് നൽകി.
📲Get App