🔥 TRENDING Thousands of Indian Pilgrims Stranded... IMA Calls for Review of Sunny Deol Fil... Fauzi Makers Drop New Poster with 'Fil... BJP's Nishikant Dubey to Brief Media o... Rajeev Chandrasekhar Demands Explanati... Heavy Rainfall Triggers Thunderstorm W...
23 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വാറ്റുചാരായുമായി ഒരാൾ അറസ്റ്റിൽ

✍️ Reporter: SHIBU CHETTUKUZHY 🗓 23 Oct 2026, 10:40 AM 👁 78
Share: 💬 WhatsApp 📘 Facebook 𝕏 Post
*10 ലിറ്റർ ചാരായവുമായി ഒരാളെ ഉടുമ്പൻചോല എക്സൈസ് പിടികൂടി.*

*ഓപ്പറേഷൻ തണ്ടർ*

ഭാഗമായി അതിർത്തി മേഖലകളിൽ നടത്തിയ രഹസ്യാന്വേക്ഷണത്തിൽ ഉടുമ്പൻചോല എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ ജി.യും പാർട്ടിയും നെറ്റിത്തൊഴു മണിയൻപെട്ടി കരയിൽ നിന്നും *10 ലിറ്റർ വാറ്റ് ചാരായവുമായി* ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ മണിയൻ പെട്ടി കരയിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ ഒൻപതിൽ വീട്ടു നമ്പർ 92 ൽ താമസം ചിന്ന തേവൻ മകൻ 61 വയസുള്ള *സാമി തേവൻ* എന്നയാളെ അറസ്റ്റ് ചെയ്തു. ടിയാൻ ഏതാനും ദിവസങ്ങളായി എക്സ്സൈസ് സംഘത്തിന്റെ നിരീക്ഷണതിലായിരുന്നു. തമിഴ്നാട് വനമേഖലയോട് ചേർന്ന് ആൾപാർപ്പ് കുറവുള്ള മേഖലയിൽ ഇരുട്ടിന്റെ മറവിലാണ് ടിയാൻ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക എന്ന് മനസ്സിലാക്കിയ സംഘം കോരിച്ചൊരിയുന്ന മഴയിൽ ടിയാനെ ശ്രമ കരമായി പഴുതടച്ചു പിടികൂടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സിവിൽ എക്സൈസ് ഓഫീസർമാരായ റ്റിൽസ് ജോസഫ്, പ്രഫുൽ ജോസ്, സതീഷ് പി.ആർ
ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അനൂപ് K.S അനീഷ് T. A എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
📲Get App