🔥 TRENDING ഹൃദയതാളം' മലപ്പുറത്ത് ആരംഭിച്ചു. Haryana Sets 30‑Day Deadline to Upgrad... Delhi's Air Quality Improves in Septem... Kushi Shiv and Ramika Shiv Launch New... ଭୁବନେଶ୍ୱରରେ ଏକତରଫା ପ୍ରେମରୁ ଯୁବତୀଙ୍କ ଉପ... Actress Tanvi Rao, Star of ‘Lakshmi Ba...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Oct 2026, 05:22 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

കുട്ടിപ്പാറ സ്വദേശി അഷ്‌റഫിന്റെ പോത്താണ് ഇന്ന് കിണറ്റിൽ അകപ്പെട്ടത്.

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ 22-ാം വാർഡ് മണ്ണെപറമ്പ് കുട്ടിപ്പാറയിൽ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. കുട്ടിപ്പാറ സ്വദേശി അഷ്‌റഫിന്റെ പോത്താണ് ഇന്ന് കിണറ്റിൽ അകപ്പെട്ടത്.
​വിവരമറിഞ്ഞതിനെ തുടർന്ന് ഫയർ സ്റ്റേഷൻ ഓഫീസർ സി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള രക്ഷാസേന ഉടൻ സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്.ആർ. ഗിരീഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. അനൂപ് എന്നിവർ കിണറ്റിലിറങ്ങി പ്രത്യേക ഹോസ് ഉപയോഗിച്ച് പോത്തിനെ ബന്ധിച്ചു. തുടർന്ന് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് വലിച്ച് പോത്തിനെ പരിക്കുകളില്ലാതെ പുറത്തെടുക്കുകയായിരുന്നു.
​രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്‌സ് അംഗങ്ങളായ കെ.പി. സത്യൻ, ടി. അഖിൽ, സത്താർ, മനഫ്, ജോജി ജേക്കബ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അബീദ്, ബിനീഷ്, ഹുസ്‌നി മുബാറക് എന്നിവരും പങ്കാളികളായി.




manjeri: manjeri nagarasabhayile 22-aam vaard manneeparambu kuttipparayil 50 adi thaazchayulla kinattil veena pothine firfrsum naattukaarum chernnu surakshithamaayi karaykkethichu. kuttippara swadeshi ashrafinte pothaanu vyaazhaazcha kinattil akappettathu.

vivaramarinjathine thudarnnu fir station officer krishnante sthaapana rakshaasena udan sthalathethi. seniyar fir aand rescu officer s.aar. gireesh kumaar, fir aand rescu officer em. anoop ennivar kinattilirangi pratheyka hos upayogichu pothine bandhichu. thudarnnu senaamgangalum naattukaarum chernnu vadam upayogichu valichu pothine parikkukalillathe purathedukkukayaayirunnu.

rakshaapravarthanathil firfrs amgamaaya ke.pi. sathyan, ti. akhil, sathaar, manaaf, joji jacob ennivarum sivil difans amgangalaaya abeedu, bineesh, husni mubaarak ennivarum pankaalikalaayi.
📲Get App