🔥 TRENDING नवादा: पड़पा मोड़ पर सड़क दुर्घटना में... Bear Attack Injures Two Residents in P... Nana Patekar's Body En Route to Pune f... Sharad Pawar Pays Tribute to Nana Pate... Nana Patekar's Final Rites Set for 9–1... GST Process Reforms to Stabilise Syste...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഗ്യാസ് പടർന്ന് വീടിന് തീപ്പിടിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 06:45 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

പാചകം ചെയ്തുകൊണ്ടിരിക്കെ അപകടം

മങ്കട കടന്നമണ്ണയിൽ ഗ്യാസ് പൈപ്പിലെ ചോർച്ചയെ തുടർന്ന് വാടകവീട്ടിൽ വൻ തീപിടിത്തം. കടന്നമണ്ണ കോട്ടോല കുഞ്ഞിമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. ജമീലയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചുവരുന്നത്.

അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമായത്. നിമിഷങ്ങൾക്കകം തീ വീടിനുള്ളിലേക്ക് പടർന്നുപിടിച്ചു. സംഭവത്തിൽ പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

വിവരമറിയിച്ചതോടെ ഉടൻ തന്നെ മലപ്പുറത്തുനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും സമയോചിതമായി തീയണയ്ക്കുകയും ചെയ്തു. ഫയർഫോഴ്‌സിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

അപകടത്തിൽ ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതല്ലെന്നും, പൈപ്പിലുണ്ടായ ചോർച്ചയെ തുടർന്ന് തീ പടരുകയായിരുന്നുവെന്നും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
📲Get App