🔥 TRENDING Raavan: Official Trailer Released, Tea... Jailer 2 Trailer Review: Director Nels... Paach Futacha Bachchan: Official Trail... Indian Airlines Add Flights, Reschedul... Bombay HC Goa Bench Criticises EC Over... Bengaluru FIR Filed Over Attempt to De...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ശക്തമായ ഇടിമിന്നലിൽ വീടിന് വ്യാപക നാശനഷ്ടം.

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 04:25 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം,

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. പുലർച്ചെ 2.30-ഓടെയാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായത്. സംഭവത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വൈദ്യുതി വയറിങ്ങിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയെല്ലാം തകർന്നു. ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ പ്രധാനപ്പെട്ട ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗശൂന്യമായി.

ശക്തമായ പ്രകമ്പനത്തിൽ വീടിന്റെ മുകൾനിലയിലെ ഓടുകൾ തകരുകയും ചുമരുകളിലും സീലിങ്ങിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വൻ ശബ്ദത്തോടെയുണ്ടായ മിന്നൽ വീട്ടുകാരിലും നാട്ടുകാരിലും വലിയ പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടു. വലിയ സാമ്പത്തിക നഷ്ടം നേരിട്ട കുടുംബത്തിന് സഹായമെത്തിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര പരിശോധന നടത്തി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
📲Get App