🔥 ट्रेंडिंग धर्मशिला देवी मल्टी स्पेशलिटी हॉस्पिटल... लार में पुलिस मुठभेड़: मुकदमे में नामज... हमिरपुर: सुरक्षा मानकों का उल्लंघन करन... जम्मू और कश्मीर में भूस्खलन: राष्ट्रीय... बी फार्मा नर्सिंग छात्रों की समस्याओं... ધાંગધ્રા નજીક હાઈવે પરથી ૨૦૧૬ નંગ અંગ્...
04 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വണ്യജീവി വാരാഘോഷം

✍️ रिपोर्टर: Mathew K M 🗓 04 अक्टू. 2026, 07:50 AM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post
*വന്യജീവി വാരാഘോഷം 2026ന് തെന്മലയിൽ തുടക്കം*

തെന്മല: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് കേരള വനം–വന്യജീവി വകുപ്പിന്റെ ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷം 2026ന് തെന്മലയിൽ തുടക്കമായി. ‘മനുഷ്യ–വന്യജീവി സഹവർത്തിത്വം’ എന്ന സന്ദേശമുയർത്തിയാണ് ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.

വാരാഘോഷത്തിന്റെ ഭാഗമായി തെന്മലയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ *തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭാ സതീശൻ* ഫ്ലാഗ് ഓഫ് ചെയ്തു.

ഒക്ടോബർ 2 മുതൽ 8 വരെ വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്കുറിഞ്ഞി ഫെസ്റ്റ്, പ്രകൃതിപഠന ക്യാമ്പ്, വന്യജീവി ഫോട്ടോ പ്രദർശനം, വൃക്ഷത്തൈ നടീൽ, വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.

പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം ശക്തിപ്പെടുത്തുന്നതിനും കാടും നാടും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വാരാഘോഷം ലക്ഷ്യമിടുന്നു. പരിപാടികളിൽ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രകൃതിസ്നേഹികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.
📲Get App