🔥 TRENDING રિપોર્ટર વાદી મેહુલભાઈ સંતરામપુર ದಾನಿಯೊಬ್ಬರಿಂದ ಸರಕಾರಿ ಶಾಲೆಯ ಕಟ್ಟಡ ದ್ವಂಸ... திருநெல்வேலி மாவட்ட காவல் பொதுமக்கள் க... રાજકોટ-ભાવનગર હાઈવે પર એમ્બ્યુલન્સમાં... सीतामढ़ी में जिलापरिषद सदस्य के पति कि... सीतामढ़ी में जिलापरिषद सदस्य के पति कि...
12 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ചേർത്തല

✍️ Reporter: Sabu George 🗓 12 Sep 2026, 02:09 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post
എൻ എച്ച് 66 റെയിൽവേ സ്റ്റേഷൻ ഉയരപാത സമരം: 42-ാം ദിനത്തിൽ കെ.എൻ. സെയ്ദ് മുഹമ്മദ് സ്മാരക ട്രസ്റ്റിന്റെ ഐക്യദാർഢ്യം
ചേർത്തല: എൻ.എച്ച്.66-ൽ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ പില്ലർ എലവേറ്റഡ് ഹൈവേയും ആവശ്യമായ റാംപ് സംവിധാനവും അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിന്റെ 42-ാം ദിനത്തിൽ കെ.എൻ. സെയ്ദ് മുഹമ്മദ് സ്മാരക ട്രസ്റ്റ് അംഗങ്ങൾ സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
റെയിൽവേ സ്റ്റേഷനു മുന്നിലെ നിലവിലെ ഗതാഗത സാഹചര്യവും ഭാവിയിൽ എൻഎച്ച് 66 വികസനം പൂർത്തിയാകുമ്പോൾ ഉണ്ടാകാനിടയുള്ള യാത്രാപ്രശ്നങ്ങളും പരിഗണിച്ച്, സ്റ്റേഷൻ മേഖലയിലെ ജനങ്ങൾക്കും യാത്രക്കാർക്കും സുഗമമായ പ്രവേശനവും സുരക്ഷിതമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി ഉയരപാത അനിവാര്യമാണെന്ന ആവശ്യത്തിനാണ് ട്രസ്റ്റ് അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.
സമ്മേളനത്തിൽ അഡ്വ. കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ടി.ഡി. രാജൻ സ്വാഗതം പറഞ്ഞു. മുൻ എം എൽ എ യും കെ പി സി സി വൈസ് പ്രസിഡന്റുമായ എ.എ. ഷുക്കൂർ സമരം ഉദ്ഘാടനം ചെയ്തു.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഡ്വ. സി.ഡി ശങ്കർ, കെ.സിആന്റണി, ഫൈസൽ, വരദൻ, സോമകുമാർ, പി.ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ:
എൻ.എച്ച്.66-ൽ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ പില്ലർ എലവേറ്റഡ് ഹൈവേയും ആവശ്യമായ റാംപ് സംവിധാനവും അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിന്റെ 42-ാം ദിനത്തിൽ മുൻ എം എൽ എ യും കെ പി സി സി വൈസ് പ്രസിഡന്റുമായ എ.എ. ഷുക്കൂർ സമരം ഉദ്ഘാടനം ചെയ്യുന്നു
📲Get App