National
ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലയിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നു

ജില്ലാതല യൂണിറ്റ് രൂപീകരണ ഉദ്ഘാടനം സെപ്റ്റംബർ 20 ന്
മാവിലാകടപ്പുറം പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ
സന്ദീപ് വാര്യർ എം. എൽ. എ ഉദ്ഘാടനം ചെയ്യും
കാസർഗോഡ്: കുട്ടികളിൽ സർഗാത്മകത, സാമൂഹികബോധം, ജനാധിപത്യബോധം, ദേശസ്നേഹം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുട്ടികളുടെ സംഘടനയായ ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലയിൽ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും നിലവിലുള്ള യൂണിറ്റുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്ത് സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കും. ജില്ലാതല പ്രവർത്തന ഉദ്ഘാടനവും പുതിയ യൂണിറ്റുകളുടെ പ്രവർത്തനാരംഭവും സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് മാവിലാകടപ്പുറം പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നടക്കും.
തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. സന്ദീപ് വാര്യർ ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ ജവഹർ ബാൽ മഞ്ചിന്റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം തല ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.