🔥 TRENDING देवेन भारती व आशुतोष डुंबरे यांना DGP... भीखमपुर में ग्रामवासियों ने 5 दिनों से... करौली के आईटीआई में भव्य दीक्षांत समार... कौवाताल गिरौदपुरी में हर दिसंबर माह को... Amit Shah Claims Article 370 Abrogatio... Amit Shah Declares No Local Terrorists...
21 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

F V A C R A A സമ്മേളനം 24 ന്

✍️ Reporter: RAMESH CHUNGAPPALLI 🗓 21 Nov 2026, 05:31 PM 👁 12
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം.

ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് 24ന് എടപ്പാളില നടക്കും. ഖദീജ ഹാളില്‍ സജ്ജമാക്കുന്ന കോയ കുറുക്കോള്‍ നഗറില്‍ ഉച്ചക്ക് ഒരുമണിക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ആര്‍ ഗായത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും.


ജില്ലാ പ്രസിഡന്റ് യു മുഹമ്മദ് ഷഫീഖ് പെരിന്തല്‍മണ്ണ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി കെ സൈയ്താലിക്കുട്ടി തിരൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി ബാബു എടപ്പാള്‍ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എന്‍ ശിവകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കായി നടപ്പാക്കിയ സഹായനിധിയുടെ അവലോകനം സംസ്ഥാന ട്രഷറര്‍ എസ് റൂബി നിര്‍വഹിക്കും. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിക്കും. സര്‍വ്വീസ് മേഖല കുത്തകവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഈ ശ്രമം അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പ് എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ മേഖല പ്രത്യേക വിഭാഗമായി അംഗീകരിക്കുകയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയും വേണം. എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുസൃതമായി തൊഴിലാളികളെ തൊഴില്‍മേഖലയില്‍ പ്രാപ്തരാക്കാന്‍ സംഘടനക്ക് കഴിഞ്ഞതായും അവര്‍ പറഞ്ഞു. യു മുഹമ്മദ് ഷഫീഖ് പെരിന്തല്‍മണ്ണ, സെക്രട്ടറി കെ സൈതാലിക്കുട്ടി, ട്രഷറര്‍ പി ബാബു എടപ്പാള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു കക്കാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
📲Get App