🔥 TRENDING RSS Plans Society-Focused Expansion, S... Karwa Chauth 2026: Moon to be sighted... ଦୁର୍ବଳ ହେଉଛି ବାତ୍ୟା 'ଅର୍ଣ୍ଣବ , ସନ୍ଧ୍ୟା... French couple ties Vedic knot in Sikar... Mumbai Drivers Alerted to Fake Acciden... फारबिसगंज के मुसहरी में शॉर्ट सर्किट स...
29 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഫുട്ബോൾ അസോസിയേഷൻ സംസ്‌ഥാന സമ്മേളനം ഒക്ടോബർ 31ന് മലപ്പുറത്ത്

✍️ Reporter: RAMESH CHUNGAPPALLI 🗓 29 Oct 2026, 12:44 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

27ാമത് സംസ്ഥാന സമ്മേളനം.

ഫുട്ബോൾ അസോസിയേഷൻ സംസ്‌ഥാന സമ്മേളനം ഒക്ടോബർ 31ന് മലപ്പുറത്ത്

മലപ്പുറം: ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് കമ്മിറ്റി അസോസിയേഷൻ്റെ 27ാമത് സംസ്ഥാ ന സമ്മേളനം 2026 ഒക്ടോബർ 31ന് മലപ്പുറം പിലാക്കൽ ഡെലീഷ്യ ബാങ്ക്വിറ്റ് ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡൻ്റ് ഫാറൂഖ് പാച്ചീരി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മമ്പാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ASFA സംസ്ഥാ പ്രസിഡന്റ്റ് മുഹമ്മദ് ചെറൂട്ടി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. സംസ്ഥാനത്തെ 50 കമ്മിറ്റികളിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ അടുത്ത മൂന്ന് വർഷത്തേക്കു ള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും

സംസ്ഥാനത്തെ പുതിയ സെവൻസ് ഫുട്ബോൾ സീസൺ നവംബർ 10 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി വിദേശ താരങ്ങൾ നവംബർ ആദ്യവാരത്തോടെ കേരളത്തിലെത്തും. ഈ സീസണിൽ സംഘടനയുടെ കീഴിൽ ആകെ 30 ടൂർണമെൻ്റുകളാണ് നടക്കുക. സംഘടനയിൽ രജിസ്‌റ്റർ ചെയ്‌തിട്ടു ള്ള 20 ടീമുകൾ വിവിധ ടൂർണമെൻ്റുകളിൽ മാറ്റുരയ്ക്കും കളിക്കാർക്കും റഫറിമാർക്കും സംഘടന സുര ക്ഷ ഉറപ്പാക്കുന്നതിനായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മത്സര നടത്തിപ്പു മായി ബന്ധപ്പെട്ട് പുതുതായി ചർച്ച ചെയ്ത‌് തയ്യാറാക്കിയ നിയമങ്ങളുടെ കരട് രേഖ സമ്മേളനം ചർച്ച ചെയ്യും.
📲Get App