🔥 TRENDING Kerala Lottery: Dhanalekshmi DL-72 res... Kerala Lottery DL-72 Results: First Pr... Ellyse Perry Expresses Discontent Over... 45-acre land missing in Erravalli, Rev... Suresh Raina Hails Bhuvneshwar's Deser... OrissaPOST Publishes 'Learning to Reco...
07 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

3 സബ്സ്റ്റേഷൻവെള്ളിയാഴ്ച നാടിന് സമർപ്പിക്കുന്നു

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Oct 2026, 02:08 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

വൈദ്യുതി മന്ത്രിയാണ് സമർപ്പണം നടത്തുക

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസരഹിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കെ എസ്. ഇബി എൽ പ്രസരണ വിതരണ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതി കളുടെ ഭാഗമായി സംസ്ഥാനത്തെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി നിലവിലുള്ള സബ്സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുകയും, പുതിയ സബ്‌സ്റ്റേഷനുകൾ, ട്രാൻസ്ഫോർ-മറുകൾ, പ്രസരണ ലൈനുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി ജില്ലയിൽ കാടാമ്പുഴ 110 കെവി സബ്സ്റ്റേഷൻ്റെ പ്രവർത്തനോദ്ഘാ-ടനവും, ഏലംകുളം, ചങ്ങരംകുളം എന്നീ 33 കെ വി സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനവും സംസ്ഥാന സർക്കാറിൻറെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വരുന്ന വെള്ളിയാഴ്ച നടക്കാനിരിക്കുകയാണ്.

നിലവിൽ മലപ്പുറം ജില്ലയിലെ വൈദ്യുതി ആവശ്യകത ഏകദേശം 790 മെഗാ വാട്ടാണ്. 39 സബ്സ്റ്റേഷനു കളിലായി 1860 MVA ട്രാൻസ്ഫോർമർ സ്ഥാപിത ശേഷിയാണ് മലപ്പുറം ജില്ലയിൽ നിലവിലുള്ളത്. മൂന്ന് ഇലക്ട്രിക്കൽ സർക്കിളുകളിലായി 16.77 ലക്ഷം എൽ.ടി ഉപഭോക്താക്കളും, 619 എച്ച്‌ടി ഉപഭോക്താക്കളും 2 ഇ.എച്ച് ടി ഉപഭോക്താക്കളും മലപ്പുറം ജില്ലയിലുണ്ട്. നിർമ്മാണം ആരംഭിച്ച ഏലംകുളം, ചങ്ങരംകുളം എന്നീ 33 കെവി സബ്സ്റ്റേഷനുകൾ കൂടാതെ മലപ്പുറം 110 കെവി GIS നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. 110 കെ വി സബ്സ്റ്റേഷൻ വേങ്ങരയിലേക്കുള്ള ലൈൻ നിർമ്മാണം ടെൻഡർ ചെയ്തിട്ടുണ്ട്. സബ്സ്റ്റേഷൻ നിർമ്മാണം അടുത്തവർഷം ആരംഭിക്കും. ഇതുകൂടാതെ 2027-32 വരെ സാമ്പത്തിക വർഷങ്ങളിലായി 18-ഓളം സബ്സ്റ്റേഷനുകൾ മലപ്പുറം ജില്ലകളിൽ വിഭാവനം ചെയ്യു പദ്ധതിയിലുൾപ്പെടുത്തി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
📲Get App