🔥 ट्रेंडिंग નારેશ્વરથી પગપાળા પરિક્રમાવાસીઓ તિલકવા... पंजाब और चंडीगढ़ में सूखा, 28 अक्टूबर... પાટણ જિલ્લા, સમી તાલુકામાં તળાવમાં યુવ... मोगा, पंजाब में स्कॉर्पियो से गोलीबारी... राहुल गांधी ने पंजाब चुनाव अभियान की श... સુરતમાં 150 મોટરસાઇકલની નશામુક્તિ રેલી...
26 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

അജ്‌മീർ ഉറുസും, വാർഷികവുംഡിസം 11 മുതൽ 16 വരെ നടക്കും.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 26 अक्टू. 2026, 12:04 PM 👁 22
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

ഖാജാബാദ് അജ്‌മീർ ഉറുസും മിൻഹാജുൽ ഇസ്‌ലാം സംഘം മുപ്പതാം വാർഷികവും

ഖാജാബാദ് അജ്‌മീർ ഉറുസും മിൻഹാജുൽ ഇസ്‌ലാം സംഘം മുപ്പതാം വാർഷികവും ഡിസം 11 മുതൽ 16 വരെ നടക്കും

അദ്ധ്യാത്മിക രംഗത്ത് ചിശ്ത്തി സ്വാബിരി മാർഗ്ഗരേഖയിൽ ആത്മീയ സംസ്കരണ ത്തിന് അധികാരം നേടിയ മഹത് വ്യക്തിത്വമാണ് മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്തിൽ ഖാജാബാദിലെ മഹാഗുരു ശൈഖുന അബ്ദുൽ അസീസ് ബശീറുദ്ദീൻ ഹസ്രത്ത്.

മഹാനവർകൾ 1988-89 കാലയളവിൽ തൻ്റെ ജാമിഅ നൂരിയ പഠനകാലത്ത് തന്റെ ആത്മീയ ഗുരു ശൈഖുൽ മശായിഖ് മുഹമ്മദ് ദാദ ചിശ്‌ത്തി സ്വാബിരി എന്ന പേരിൽ പ്രസിദ്ധരായ സങ്കേതത്തിൽ മമ്മിക്കുട്ടി മുസ്‌ലിയാരിൽ നിന്നും ചിസ്തി സ്വാബിരി സുലൂകിലെ 44 മത് ഖിലാഫത്ത് സ്വീകരിച്ചു.
📲Get App