പ്രതിയെ സംരക്ഷിക്കുന്ന പോലിസിൽ നിന്ന് നീതി വേണം.
ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് ദുര്‍ബല വകുപ്പുമാത്രം ചുമത്തി
ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് ദുര്‍ബല വകുപ്പുമാത്രം ചുമത്തി പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി യുവതിയും കുടുംബവും. പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയത്.
ഈമാസം ഏഴിന് വാടകവീട്ടില്‍ മദ്യപിച്ചെത്തിയ ചീക്കോട് സ്വദേശിയായ ഭര്‍ത്താവ് ചെരുപ്പിട്ട് താടിക്ക് ശക്തിയായി ചവിട്ടിയെന്നും നിലത്തുമറിഞ്ഞുവീണപ്പോള് ഇടതുകൈ പിന്നിലേക്ക് പിടിച്ച് തിരിച്ചുവെന്നുമാണ് പരാതി. 'കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം എട്ടിന് വാഴക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിറ്റേന്നാണ് മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ ഇട്ടത്. മൊഴി മുഴുവനായി എഫ്ഐആറില്‍ രേഖപ്പെടുത്തിയില്ല. തന്നെ മൂന്നുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതും ഭര്‍ത്താവ് സ്റ്റീല്‍ കമ്പികൊണ്ട് അടിച്ചതും നാലുവയസ്സുള്ള മകളെ ഭര്‍തൃമാതാവ് പൊള്ളലേല്‍പ്പിച്ചതും എഫ്ഐആറില്‍നിന്ന് ഒഴിവാക്കിയതായും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യുവതിയും കുടുംബവും ആരോപിച്ചു. എന്നാല്‍, യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വാഴക്കാട് പൊലീസിന്റെ വാദം. മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും അന്വേഷണഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നും വാഴക്കാട് എസ്ഐ പറഞ്ഞു. .