🔥 TRENDING বসিরহাটের তরুণ শিল্পী তরুণ চন্দ্রের অর... ધાંગધ્રામાં રન ફોર યુનિટી કાયૅ ક્રમ, જ... Ranbir Kapoor & Sai Pallavi’s ‘Jathagu... IIFA Awards 2026: Dhurandhar, Saiyaara... Pune Police Ordered Not to Arrest Nile... बिहपुर‑फुलौत फोरलेन पुल का निर्माण अंत...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തിരുന്നാവായ കളത്തില്‍ കുടുംബം എന്ന പേരില്‍ ചില വ്യക്തികള്‍ നടത്തിയ പത്രസമ്മേളനം വാസ്തവവിരുദ്ധമാണെന്ന് മഹല്ല് ഭാരവാഹികള്

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 08:54 AM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോട്ട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫല്‍ ഫൈസിയുമായി ബന്ധപ്പെട്ട് തിരുന്നാവായ കളത്തില്‍ കുടുംബം എന്ന പേരില്‍ ചില വ്യക്തികള്‍ നടത്തിയ പത്രസമ്മേളനം വാസ്തവവിരുദ്ധമാണെന്ന് മഹല്ല് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


ഹൈക്കോടതി വിധിപ്രകാരം 2014 ല്‍ വഖഫ് ബോര്‍ഡ് നിയമിച്ച റിട്ടേണിംഗ് ഓഫീസര്‍ അഡ്വക്കറ്റ് അഷ്റഫ് സുലൈമാന്‍ മഹലിന്റെ ജനറല്‍ ബോഡി വിളിക്കുകയും അതില്‍ നിന്നും തിരുന്നാവായ കളത്തില്‍ ബീരാന്‍കുട്ടി എന്നിവര്‍ പ്രസിഡണ്ട് ആയിക്കൊണ്ട് മഹല്ലില്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡന്റിന്റെ മരണശേഷം വൈസ് പ്രസിഡണ്ട് ആയിരുന്ന മുസ്തഫ ഫൈസിയെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് മഹലിലെ ചില വ്യക്തികള്‍ വഖഫ് ബോര്‍ഡില്‍ പരാതി നല്‍കുകയും വഖഫ് ട്രിബ്യൂണല്‍ അഡ്വക്കറ്റ് നന്ദകുമാറിന്റെ റിട്ടേണിംഗ് ഓഫീസര്‍ ആയി നിയമിച്ചുകൊണ്ട് വീണ്ടും 2018 തെരഞ്ഞെടുപ്പ് നടത്തുകയും മുസ്തഫല്‍ ഫൈസി പ്രസിഡണ്ടായി പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു. 2014 വഖഫ് ബോര്‍ഡിനാല്‍ നിയമിതമായ മേല്‍ കമ്മിറ്റി വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും നഷ്ടപ്പെട്ടുപോയ വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തെന്നലയില്‍ നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചെടുക്കുന്നതുമായ പ്രവര്‍ത്തനത്തില്‍ ഏതാനും ഭൂമി തിരിച്ചു പിടിക്കുകയും ബാക്കിയുള്ള ഭൂമിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ അപ്ലെറ്റ് കോടതിയിലും വഖഫ് ബോര്‍ഡിലും ഹൈക്കോടതിയിലും കേസ് നടന്നുകൊണ്ടിരിക്കുകയാണ്. മഹല്ലില്‍ നഷ്ടപ്പെട്ടുപോയ ഭൂമിയില്‍ 67 സെന്റ് ഭൂമിയും 56 സെന്റ് ഭൂമിയും കണ്ടെത്തുകയും അത് തിരിച്ചു പിടിച്ചു നല്‍കുന്നതിനുവേണ്ടി വഖഫ് ബോര്‍ഡില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളതുമാണ്. മഹല്ല് പ്രസിഡണ്ട് കൂടിയായ എം.പി മുസ്തഫല്‍ ഫൈസിക്ക് മഹല്ല് കമ്മിറ്റിയിലോ നാട്ടിലോ ഇക്കാര്യത്തില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. സര്‍വ്വ സമ്മതനായ അദ്ദേഹത്തിന് ഈ വരുന്ന ഞായറാഴ്ച മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വീകരണം നല്‍കുന്നുമുണ്ട്. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് മഹല്ല് പ്രസിഡണ്ടിനെ തേജോവദം ചെയ്യുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നത് വളരെ ഖേദകരമാണെന്നും മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. മഹല്ല് ഭാരവാഹികളായ കണ്ടാത്ത് കുഞ്ഞിപ്പ, പുളിക്കല്‍ ഹംസ, ഇ അബ്ദുല്‍ഖാദര്‍, ചിറക്കല്‍ കുഞ്ഞിമുഹമ്മദ് , എം അലു ഹാജി, സൈയ്ത് മുഹമ്മദ് ചെറുതോട്ടത്തില്‍, മുസ്ഥഫ ബാബു, ടി പി അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
📲Get App