🔥 TRENDING રાધનપુર નગરપાલિકાના ચીફ ઓફિસરની માહિતી... એએમસી મુખ્ય કચેરીમાં બોમ્બની અફવા, ફાય... दीपावली 8 को, शाम 6:16 से 7:05 बज े तक... नाटिकाओ ं का मंचन कर भक्ति और धर्म के... Jio Aims to Break Mega-IPO Jinx with S... महर्षि वाल्मीकि जयन्ती मनाई, मूल रामाय...
29 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം

✍️ Reporter: RAMESH CHUNGAPPALLI 🗓 28 Oct 2026, 03:12 PM 👁 27
Share: 💬 WhatsApp 📘 Facebook 𝕏 Post

മെമ്പറായ വഖഫ് ബോര്‍ഡ് ഈ കേസ് കൈകാര്യം ചെയ്താല്‍ ഞങ്ങള്‍ക്ക് നീതി കിട്ടുകയില്ലെന്ന് ആശങ്കയുണ്ട്.

പുതിയതായി വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തിരൂര്‍ കോട്ട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എം.പി. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കോട്ട് ജുമുഅത്ത് പള്ളിയുടെ സ്ഥലം വഖഫ് ചെയ്ത തിരുന്നാവായ കളത്തില്‍ കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുസ്തഫല്‍ ഫൈസി തയ്യാറാകാത്ത പക്ഷം അദ്ദേഹത്തെ ബോര്‍ഡില്‍ നിന്ന് മാറ്റിനിര്‍ത്തന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോട്ട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി കൈകാര്യം ചെയ്യുന്ന വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വഖിഫിന്റെ പിന്‍ തലമുറയില്‍പെട്ട തങ്ങള്‍ക്ക് അവകാശവും അര്‍ഹതയും ഉള്ളതാണെന്ന് കാണിച്ച് തങ്ങള്‍ കമ്മറ്റി പ്രസിഡന്റ് മുസ്തഫല്‍ ഫൈസിയെ ഒന്നാം എതിര്‍ കക്ഷിയായും കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയും കോഴിക്കോട് സംസ്ഥാന വഖഫ് ബോര്‍ഡ് മുമ്പാകെ ഒ പി 337/2022 ാം നമ്പറായി നല്‍കിയ ഹരജി നിലവിലുണ്ട്. കേസിലെ ഒന്നാം എതിര്‍ കക്ഷിയെ മെമ്പറായി നിയമിച്ചത് നിയമപരമായും ധാര്‍മികമായും ശരിയാണോയെന്നതും പരിശോധിക്കേണ്ടതുണ്ട്. അദ്ദേഹം മെമ്പറായ വഖഫ് ബോര്‍ഡ് ഈ കേസ് കൈകാര്യം ചെയ്താല്‍ ഞങ്ങള്‍ക്ക് നീതി കിട്ടുകയില്ലെന്ന് ആശങ്കയുണ്ട്. ആരോപണം നേരിടുന്ന കേസില്‍ പ്രതി സ്ഥാനത്ത് വരുന്ന ആളെ അംഗമാക്കാന്‍ പാടില്ലായിരുന്നു. അന്വേഷണമോ, ജാഗ്രതയോ ഇല്ലാതെയാണ് ഈ നിയമനമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. മുസ്തഫല്‍ ഫൈസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഖഫ് ബോര്‍ഡില്‍ നിന്നും ന്യായമായ അന്വേഷണങ്ങളോ ഉത്തരവുകളോ വിധികളോ ഉണ്ടാകാനുള്ള സാധ്യതകളെയാണ് സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ സാധ്യതയുള്ളത്. 2014 മുതല്‍ കോട്ട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായ ഇദ്ദേഹം അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതിന് ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇദ്ദേഹം വഖഫ് ബോര്‍ഡ് അംഗമായതോടെ സ്വത്തുക്കള്‍ കയ്യേറിയവരെ സംരക്ഷിക്കുമോ എന്ന ആശങ്കയും മൂവായിരത്തോളം വരുന്ന കോട്ട് മഹല്ല് നിവാസികള്‍. മുസ്തഫല്‍ ഫൈസിയുടെ വഖഫ് ബോര്‍ഡ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വഖഫ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ നിയമ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് കളത്തില്‍ മുസ്തഫ, അഷ്ഫാഖ് ഷാ, ഒ.പി. അബ്ദുല്‍ ലത്വീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
📲Get App