🔥 TRENDING અમરેલી, ખાંભા તાલુકાના ભગવતીપરા વિસ્તા... पांकी (पलामू) में 45 दिनों तक चलने वाल... Massive Cough Syrup Seizure in Tripura... Tripura Urban Local Body Elections Beg... बलिया के शृ बजरंग पीजी कॉलेज में आमरण... जैसलमेर की 10 पंचायत समितियों में कांग...
28 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മേളനം മലപ്പുറത്ത്.

✍️ Reporter: RAMESH CHUNGAPPALLI 🗓 28 Nov 2026, 01:09 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

ഡിസംബർ 1-ാം തിയ്യതി രാവിലെ 9 മണിക്ക് രാമനാട്ടുകരയിൽ നിന്ന് കൊടിമരജാഥയും ചങ്ങരംകുളത്തു നിന്ന് പതാക ജാഥയും പുറപ്പെടും. ജാഥകൾക്ക് കെ. കോയാമു, പി കെ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകും.

കർമ്മപഥത്തിൽ മൂന്നര പതിറ്റാണ്ട് എന്ന മുദ്രാവാക്യവുമായി കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മേളനം മലപ്പുറത്ത് വെച്ച് നടക്കുകയാണ്. മൂന്നര പതിറ്റാണ്ടിന്റെ സംഘടനാപാടവം പ്രവർത്തന മികവിൻ്റെ തിളക്കവും നെഞ്ചിലേറ്റി പുതിയ പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും വഴിയിലേക്ക് നമ്മുടെ സംഘടന ചുവട് വെക്കുകയാണ്. ഒരു സംഘടനയുടെ വളർച്ച എന്നത് കാലത്തിന്റെ കണക്കുകളിൽ മാത്രം അടയാളപ്പെടുത്തുന്നതല്ല. ഞങ്ങളുടെ അംഗങ്ങളുടെ ഹൃദയങ്ങളിൽ നേടിയ വിശ്വാസത്തിലും അവരുടെ ജീവിതങ്ങളിൽ സൃഷ്ടിച്ച മാറ്റങ്ങളിലും സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റിയ പ്രവർത്തനങ്ങളുമാണ് ആ വളർച്ചയുടെ യഥാർത്ഥ അടയാടങ്ങൾ പതിയുന്നത്. അത്തരമൊരു ആത്മവിശ്വാസത്തിന്റെയും നിറവിലാണ് കേരള ‌സ്റ്റേറ്റ് ഹയർ ഗൂഡ്‌സ് ഓണേഴ്‌സ്‌ അസോസിയേഷൻ പത്താം സംസ്ഥാന സമ്മളനത്തിലേക്ക് കടന്നു ചെല്ലുന്നത്.

സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡിസംബർ 1-ാം തിയ്യതി രാവിലെ 9 മണിക്ക് രാമനാട്ടുകരയിൽ നിന്ന് കൊടിമരജാഥയും ചങ്ങരംകുളത്തു നിന്ന് പതാക ജാഥയും പുറപ്പെടും. ജാഥകൾക്ക് കെ. കോയാമു, പി കെ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകും. രണ്ട് ജാഥകളും മലപ്പുറം ടൗണിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. തുടർന്ന് സംസ്‌ഥാന അധ്യക്ഷൻ എ പി അഹമ്മദ് കോയ പതാക ഉയർത്തും. തുടർന്ന് കലാ സാംസ്‌കാരിക പരിപാടികളും മലപ്പുറം ജില്ലാ തൊഴിലാളി സംഗമവും നടക്കും. പ്രശസ്ത‌ പ്രഭാഷകൻ ബാലകൃഷ്ണന് പെരിയ പ്രഭാഷണം നടത്തും. തുടർന്ന് എസ് എസ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

ഡിസംബർ 2-ാം തിയ്യതി രാവിലെ 9 മണിക്ക് പഴയ സംസ്ഥാന കൗൺസിൽ യോഗം സംസ്‌ഥാന പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യും.
📲Get App