🔥 TRENDING পশ্চিমবঙ্গের নতুন শিল্প নীতি ইকো পার্ক... નાયબ મુખ્યમંત્રીએ ગાંધીનગરમાં 101 નવી... भोरमधील 141 वर्ष जुना दगडी पुल रस्त्या... Three Detained After Police Firing in... Odisha Revenue Officer Arrested for Br... Spinner's 6/22 Haul Stuns Andhra Prade...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഡയാലിസിസ്‌കാരില്ലാത്ത സമൂഹം ലക്ഷ്യം.

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Nov 2026, 06:42 PM 👁 20
Share: 💬 WhatsApp 📘 Facebook 𝕏 Post

രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

*

ഡയാലിസിസിനെ തോല്‍പ്പിക്കാനൊരുങ്ങി വണ്ടൂര്‍ സ്‌നേഹ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റി. ഡയാലിസിസ്‌കാരില്ലാത്ത സമൂഹം എന്ന ലക്ഷ്യവുമായി 08ന് ഇംഗ്ലീഷ് ഹൗസ് റണ്‍ വണ്ടൂര്‍ റണ്‍ മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

വണ്ടൂര്‍ ഗവ. വി.എം.സി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും രാവിലെ 6 മണിക്ക് മന്ത്രി എ.പി അനില്‍കുമാര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ബോബി ചെമ്മണ്ണൂര്‍ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 6ന് 10കെ ടൈം റണ്ണും 6.20ന് 5കെ ഫണ്‍ റണ്ണും ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന ചടങ്ങും സമ്മാനദാനവും എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഡല്‍ഹി മാരത്തോണിലും ബോംബെ മാരത്തോണിലും മറ്റും വിജയികളായ ദീര്‍ഘദൂര ഓട്ടക്കാര്‍ ഉള്‍പ്പടെ ഇന്ത്യയിലെ അറിയപ്പെടുന്ന ഓട്ടക്കാര്‍ മാരത്തോണില്‍ പങ്കെടുക്കും. മാരത്തോണുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച രാവിലെ 5.30 മണി മുതല്‍ രാവിലെ 7.15 മണി വരെ വണ്ടൂര്‍-മഞ്ചേരി-എളങ്കൂര്‍ റോഡില്‍ വാഹന ഗതാഗത നിയന്ത്രണം ഉണ്ടാകും. മാരത്തോണ്‍ ജേഴ്‌സിയും ബിബും ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ വണ്ടൂര്‍ ടൗണിലെ ഗാന്ധി സ്‌ക്വയറില്‍ വെച്ച് വിതരണം ചെയ്യും. വിതരണ ഉദ്ഘാടന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. വെടിക്കെട്ടിന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന ചടങ്ങില്‍ സുരേഷ് തിരുവാലിയും സംഘവും നയിക്കുന്ന കനല്‍ നാടന്‍പാട്ട് കലാസംഘത്തിന്റെ നാടന്‍പാട്ട്, ബീഗം സിത്താര നയിക്കുന്ന ഷഹര്‍ ആക്കാദമിയുടെ ഗാനമേള എന്നിവ ഉണ്ടാകും. കിഡ്‌നി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം സമൂഹത്തില്‍ ബോധവത്ക്കരിക്കുന്നതിയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ അഡ്വക്കറ്റ് അനില്‍ നിരവില്‍, കെ.കെ മുഹമ്മദ് മുക്താര്‍, അഫ്‌സല്‍ സീലത്ത്, ഹനീഫ വാളശ്ശേരി, സജില്‍ ഏലാട്ടുപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


.
📲Get App