🔥 ट्रेंडिंग ਜਲਦ ਹੋ ਸਕਦਾ ਭਾਜਪਾ ਅਤੇ ਅਕਾਲੀ ਦਲ ਦਾ ਗਠਜੋ... গণতন্ত্র বাজাও ও অরাজকতা হাঁটাও উপলক্ষ... ओतुर मार्केटमध्ये तरकारी भाजीपाल्याच्य... ओतुर मार्केटमध्ये तरकारी भाजीपाल्याच्य... दीपावली को मध्य नजर रखते हुए अलवर रेलव... Congress spreading lies on sir bjp to...
03 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സ്വച്ഛതാ ഹി സേവാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 03 नव. 2026, 09:25 PM 👁 17
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

മലപ്പുറം ജില്ലയിലെ മികച്ച നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി വിതരണം ചെയ്തു.

*സ്വച്ഛതാ ഹി സേവാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു*

ശുചിത്വം ജനകീയ ഉത്തരവാദിത്തവും സാമൂഹിക പങ്കാളിത്തവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വ ക്യാമ്പയിനായ സ്വച്ഛതാ ഹി സേവയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ മികച്ച നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി വിതരണം ചെയ്തു. നിര്‍മ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കേരളത്തില്‍ 'കൈയോട് കൈ' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ പൊതുസ്ഥലങ്ങളുടെ ശുചീകരണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, ഉറവിട മാലിന്യ തരംതിരിക്കല്‍, ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മാലിന്യമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ജില്ലയിലെ നഗരസഭകളില്‍ കോട്ടക്കല്‍ നഗരസഭ ഒന്നാം സ്ഥാനം നേടി. പൊന്നാനി, താനൂര്‍ നഗരസഭകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. മലപ്പുറം നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് അടിസ്ഥാനത്തില്‍ വിജയിച്ച പഞ്ചായത്തുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്- പുല്പറ്റ ഗ്രാമപഞ്ചായത്ത്
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് - കാളികാവ് ഗ്രാമപഞ്ചായത്ത്
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് - വാഴക്കാട് ഗ്രാമപഞ്ചായത്ത്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് - എടയൂര്‍ ഗ്രാമപഞ്ചായത്ത്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് - മൊറയൂര്‍ ഗ്രാമപഞ്ചായത്ത്
മങ്കട ബ്ലോക്ക് പഞ്ചായത്ത് - കുറുവ ഗ്രാമപഞ്ചായത്ത്
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് - മൂത്തേടം ഗ്രാമപഞ്ചായത്ത്
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്- അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് - ആലങ്കോട് ഗ്രാമപഞ്ചായത്ത്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് - കാലടി ഗ്രാമപഞ്ചായത്ത്
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് - നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് - പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് - തലക്കാട് ഗ്രാമപഞ്ചായത്ത്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് - പറപ്പൂര്‍ ഗ്രാമപഞ്ചായത്ത്
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് - മമ്പാട് ഗ്രാമപഞ്ചായത്ത്
📲Get App