യു.ഡി.എഫ് സർക്കാറിന് അഭിനന്ദനം
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
സർവീസ് പെൻഷൻകാർക്ക് രണ്ട് ശതമാനം ക്ഷാമാശ്വാസം അനുവദിച്ച യു.ഡി.എഫ് സർക്കാറിന് അഭിനന്ദനം അർപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗം ജില്ലാ പ്രസിഡൻ്റ് പി.സുന്ദരൻ ഉത്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷമായി ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാത്ത സൗഭാഗ്യമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ജനോപകാരമായ പരിപാടികളാണ് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നതെന്നും സുന്ദരൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് മോഹനൻ അധ്യക്ഷനായിരുന്നു. ജില്ലാ ട്രഷർ അബൂബക്കർ ,വി.എസ്.എൻ നമ്പൂതിരി ,ജയപ്രകാശ്, എന്നിവരും സംസാരിച്ചു.