🔥 TRENDING Mother and 16-Year-Old Son Found Dead... Auto-installed app drains ₹84,000 from... Elderly Thane Resident Defrauded of Rs... Bihar Cabinet Approves Industrializati... New Low Pressure Area in Bay of Bengal... ਮਾਡਲ ਟਾਊਨ ਫੇਜ਼-4 ਅਤੇ ਟੀਚਰ ਕਾਲੋਨੀ ਵਿੱਚ...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കോട്ട് മഹല്ലു മുസ്ലിം ജമാഅത്ത കമ്മിറ്റിമഹല്ല് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 05:01 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

നിലപാട് തിരുത്തണമെന്ന് തിരുന്നാവയകളത്തില്‍ മുസ്തഫ എന്ന അഹമ്മദ് കുട്ടി.

കോട്ട് മഹല്ലു മുസ്ലിം ജമാഅത്ത കമ്മിറ്റിമഹല്ല് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന നിലപാട് തിരുത്തണമെന്ന് തിരുന്നാവയകളത്തില്‍ മുസ്തഫ എന്ന അഹമ്മദ് കുട്ടി.


എം.പി മുസ്തഫല്‍ ഫൈസി മതപണ്ഡിതന്‍ എന്ന നിലയില്‍ കമ്മിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് മാറിനിന്ന് ധാര്‍മികത പാലിച്ചിട്ടുണ്ട്. ഇതുപോലെ വഖഫു ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തുനിന്നും അവര്‍ മാറിനിന്ന് ധാര്‍മികത പാലിക്കണം. വാഖിഫ് ചുമതലപെടുത്തിയവര്‍ മരണപ്പെടുകയും ശേഷം വഖഫു സ്വത്തുക്കള്‍ സംരക്ഷിച്ചു കോട്ട് പള്ളിയിലെയും മഹല്ലിലെയും നടത്തി കൊണ്ടുപോകാന്‍ അധികാരവും അവകാശവും ഉള്ളവര്‍ മൈനര്‍മാര്‍ ആയ സമയത്തു സാഹചര്യം മുതലെടുത്തു വഖഫു സ്വത്തുക്കള്‍ നഷ്ടപെടുന്നത് ശേഷം അനവധി കേസുകളും തര്‍ക്കങ്ങളും നടന്നുവെങ്കിലും അതെല്ലാം അധികാരത്തിനും മേധാവിത്വത്തിനും വേണ്ടിയാണ്. അതേസമയം കോട്ട് ജമാഅത്ത് പള്ളിയുടെ അന്യാധീനപ്പെട്ട വഖഫു സ്വത്തുക്കള്‍ തിരിച്ചു പിടിക്കുവാന്‍ 2022 വരെ ആരും ശ്രമിച്ചിട്ടില്ല. വാഖിഫിന്റെ പേരക്കുട്ടിയുടെ മകനാണ് മുസ്തഫ എന്ന അഹമ്മദ് കുട്ടി. കോട്ട് ജമാഅത്തു പള്ളിക്കു അവകാശപ്പെട്ടതും അന്യാധീനപ്പെട്ടതുമായ വഖഫു സ്വത്തുക്കള്‍ തിരിച്ചു പിടിക്കുവാനാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹര്‍ജി നമ്പര്‍ 337/22 .ഹര്‍ജിയെ എതിര്‍കുന്നതിലൂടെ എംപി മുസ്തഫല്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കോട്ടു മഹല്ലിലെ പാവപെട്ട ജനങ്ങളുടെ ഉന്നമനത്തെ യാണ് ഇല്ലാതാകുന്നത്. കോട്ടു ദേശത്തു നിന്നും 15 കിലോമീറ്റര്‍ ദൂരം വരുന്ന തെന്നല അപ്പളയിലുള്ള പട്ടതൊടിക ഉമ്മത്തിഉമ്മ വഖഫു ചെയ്ത 2 ഏക്കര്‍ 76 സെന്റ് കോട്ട് പള്ളിക്കു അവകാശപെട്ടതാണ്. അന്യാധീനപ്പെട്ട ഈ വഖഫു ഭൂമി കൈവശം വെച്ചുവരുന്നവരുടെ പേരും അഡ്രസ്സും ശേഖരിച്ചു നിയമ നടപടി എടുത്തത് പോലെ കോട്ടു മഹലിലെ വഖഫു സ്വത്തുക്കള്‍ കൈയേറിയവരുടെ പേരുവിവരം ശേഖരിച്ചു കൊണ്ടുള്ള നിയമ നടപടി എംപി മുസ്തഫല്‍ ഫൈസി നേതൃത്വം നല്‍കുന്ന കമ്മിറ്റി എടുത്തിട്ടില്ല എന്നും തിരുന്നാവയകളത്തില്‍ മുസ്തഫ ആരോപിച്ചു. അഷ്ഫാഖ് ഷാ, ഒ.പി. അബ്ദുല്‍ ലത്തീഫ് എന്നിവരും പങ്കെടുത്തു.
📲Get App