🔥 TRENDING चंदवा में पेट्रोल पंप पर गोलीबारी, कर्... Headlines Composer Anirudh Ravichander and Kavya... Five Power Feeders to Be Shut Down Tod... Tharoor Urges BJP to Treat Rahul Gandh... Rajasthan Man Granted Bail in Madras H...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഡി.പി.ആർ.ഒരാഴ്ചയ്ക്കകം തയ്യാറാകും

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 08:48 AM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

നിലവിൽ മാർക്കറ്റിൽനിന്ന് മാറ്റിയ വ്യാപാരികളെ അടിയന്തരമായി പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് നഗരസഭയുടെ ലക്ഷ്യം.

*

മലപ്പുറം: മലപ്പുറം നഗരസഭയുടെ കോട്ടപ്പടി മാർക്കറ്റ് കെട്ടിടത്തിന്റെ പുതിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) ഒരാഴ്ചയ്ക്കകം തയ്യാറാകും. പ്രമുഖ ആർക്കിടെക്ട് ടീമാണ് സൗജന്യമായി ഡി.പി.ആർ. തയ്യാറാക്കി നൽകുന്നത്.

നിലവിൽ മാർക്കറ്റിൽനിന്ന് മാറ്റിയ വ്യാപാരികളെ അടിയന്തരമായി പുതിയ മാർക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനാണ് നഗരസഭയുടെ ലക്ഷ്യം. പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ തുടർനടപടികൾ സംബന്ധിച്ച് നഗരസഭയിൽ ചെയർപേഴ്സൺ അഡ്വ. വി. റിനിഷയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

ഡി.പി.ആർ. തയ്യാറാക്കിയതിനുശേഷം വ്യാപാരികളുമായി കൂടിയാലോചനാ യോഗം ചേർന്ന് അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് നഗരസഭ അറിയിച്ചു.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, അസിസ്റ്റന്റ് എൻജിനീയർ പ്രസന്നകുമാർ, ഓവർസിയർ ദിലീപ്, ആർക്കിടെക്ട് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
📲Get App