🔥 TRENDING जालंधर में लोक निर्माण मंत्री राकेश सि... ग्लोबल बीएड कॉलेज पर एसीबी का शिकंजा:... Daler Mehndi Shares Health Update Amid... Uttarakhand innovator builds flying ca... कांग्रेस ने Newai में जिला परिषद की सू... Old RTR Flyover Repair Causes Citywide...
23 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കാറിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 23 Oct 2026, 06:25 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

കാറിന്റെ ബോണറ്റിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കാടാംമ്പുഴയിൽ യാത്രയ്ക്കിടെ കാർ കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
​കാടാംമ്പുഴ: കാടാംമ്പുഴയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. സംഭവസമയം വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
​ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ വാഹനം റോഡരികിൽ നിർത്തി ഡ്രൈവറും മറ്റ് യാത്രാക്കാരും പുറത്തിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
​ആളുകൾ ഒഴിഞ്ഞുമാറിയതിന് പിന്നാലെ കാറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ തീയണച്ചെങ്കിലും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കുറച്ചുനേരം പ്രദേശത്ത് ഗതാഗത തടസ്സം നേരിട്ടു.Car Catches Fire Near Kadampuzha; Major Disaster Averted Narrowly
​KADAMPUZHA: A moving car was completely gutted in a sudden fire near Kadampuzha, though the occupants miraculously escaped unhurt, averting a major tragedy.
​The incident occurred while the vehicle was traveling along the road. The driver noticed smoke billowing from the bonnet of the car and immediately parked it on the roadside. All passengers managed to get out of the vehicle safely just in time.
​Flames engulfed the car shortly after everyone moved to a safe distance. Upon receiving information, Fire and Rescue personnel rushed to the spot and extinguished the fire with the help of local residents, though the car was reduced to ashes. Preliminary investigations suggest that a short circuit caused the fire. Traffic in the area was disrupted for a short while following the incident.
📲Get App