🔥 TRENDING चंद्रगुप्त कोयला परियोजना में बाहरी गा... Woman Alerts Lover About Husband's Wal... Five Must‑Watch OTT Releases Launching... गामछ-भवानीपुरा के खेड़ा माताजी मंदिर म... डीडवाना-कुचामन में लाडनू तहसील के दशहर... Actor Yash urges viewers to watch Rama...
20 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊണ്ടോട്ടിയിൽ നടത്തിയ പരിപാടി

✍️ Reporter: RAMESH CHUNGAPPALLI 🗓 20 Oct 2026, 01:02 PM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ ഒരു പരിപാടി നടന്നു.

*ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസത്തിന് ‘ഉയരെ’; ചിറകിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം*

*കൊണ്ടോട്ടി:* സ്കൂൾ ഗ്രാമത്തിലും,സ്‌കൂളിലുമായി
ഭിന്നശേഷി വിദ്യാർത്ഥികൾക്കും പഠനപിന്തുണ ആവശ്യമുള്ളവർക്കും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ ‘ചിറക്’ ന്റെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെക്ക് തുടക്കമായി.

പദ്ധതിയുടെ ലോഗോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇഎംഇഎ മാനേജ്മെൻ്റ് സെക്രട്ടറിയുമായ പി.കെ. ബഷീർ പ്രകാശനം ചെയ്തു. ചിറക് അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ ലോഗോ ഏറ്റുവാങ്ങി.

വിദ്യാഭ്യാസം എല്ലാവർക്കും അവകാശമാണെന്ന സന്ദേശവുമായി, ഭിന്നശേഷി സൗഹൃദവും തുല്യതാധിഷ്ഠിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ‘ഉയരെ’യുടെ ലക്ഷ്യം. പഠനം മുടങ്ങിയവരെ തുടർ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക, തുല്യതാ പരീക്ഷകൾക്ക് പ്രാപ്തരാക്കുക, ഉന്നത പഠനത്തിന് അവസരമൊരുക്കുക, പഠനത്തിലൂടെ തൊഴിൽ നൈപുണ്യവും സ്വയംപര്യാപ്തതയും വളർത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

*പ്രധാന ഉപപദ്ധതികൾ:*

*1. ഉയരെ വിദ്യാഭ്യാസ സ്കോളർഷിപ്പ്:* സാമ്പത്തികവും സാമൂഹികവുമായ പരിമിതികൾ കാരണം പഠനം തടസ്സപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും തുടർ വിദ്യാഭ്യാസ പിന്തുണയും.

*2. അക്ഷരശ്രീ പഠനപദ്ധതി:* പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും പ്രത്യേക പിന്തുണ ആവശ്യമുള്ളവർക്കും വ്യക്തിഗത പഠനസഹായം, പഠനോപകരണങ്ങൾ, മെന്ററിംഗ്, തുല്യതാ പരീക്ഷാ പരിശീലനം.

*3. വീട്ടിലിരുന്ന് സ്മാർട്ടായി പഠിക്കാം:* വീട്ടിലിരുന്ന് പഠനം തുടരാൻ ഡിജിറ്റൽ പഠനസൗകര്യങ്ങൾ, ഓൺലൈൻ ക്ലാസുകൾ, സാങ്കേതിക ഉപകരണങ്ങൾ, പഠന വിഭവങ്ങൾ.

*4. അക്ഷരവെളിച്ചം പദ്ധതി:* പഠനാവസരങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവരെ കണ്ടെത്തി അക്ഷരാഭ്യാസം, അടിസ്ഥാന വിദ്യാഭ്യാസം, തുടർ പഠനം, തുല്യതാ പരീക്ഷകൾ എന്നിവയിലേക്ക് നയിക്കും.

ഇതിനു പുറമെ തൊഴിൽ നൈപുണ്യ പരിശീലനം, കരിയർ ഗൈഡൻസ്, മത്സരപരീക്ഷാ പരിശീലനം, വിദ്യാ ഗ്രാമം,ജീവിതനൈപുണ്യ വികസനം, സ്വയംതൊഴിൽ മാർഗനിർദേശം, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സഹായം എന്നിവയും ഘട്ടം ഘട്ടമായി നടപ്പാക്കും.

സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ, സ്കൂൾ ഗ്രാമത്തിലെ വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് പദ്ധതി. ചിറകിന് പിന്തുണ നൽകുന്ന അമൽ ഇൻസ്പയേഴ്സ്, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ എന്നിവരുടെ നേതൃത്വവും സഹകരണവും പദ്ധതിക്ക് കരുത്തേകും.

ഡോ. ശാഫി താൾ തൊടി, വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ അഡ്വ. അഷ്കർ കാരാത്തൊടി, വിദ്യാർത്ഥി കോർഡിനേറ്റർ അക്ഷയ്. കേ. കെ.സി വാജിദ്, എം.ബി
അദ്വൈത്,
പൂർവ്വ വിദ്യാർത്ഥി സമീറ.കേ എന്നിവർ പങ്കെടുത്തു.

“എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തുല്യത, എല്ലാവർക്കും സ്വയംപര്യാപ്തത” എന്ന കാഴ്ചപ്പാടോടെ, ആരും പഠനവഴിയിൽ പിന്നിലാകാത്ത സമൂഹം സൃഷ്ടിക്കുകയാണ് ‘ഉയരെ’ ലക്ഷ്യമിടുന്നതെന്ന് ചിറക് ഗ്രാമം കോർഡിനേറ്റർ സി.പി. സാബിറ അറിയിച്ചു.
📲Get App