🔥 ट्रेंडिंग Attended the organization review meeti... સાગા રેસીડેન્સીમાં બાળકોએ રજૂ કર્યું મ... आईटीबीपी में कांस्टेबल जीडी के पदों पर... खुर्जा के मुंडाखेड़ा में नाइट क्रिकेट... समस्तीपुर: वारिसनगर प्रखंड में हाथी पर... સબદર શાહ ૧૫ દિવસથી લાપતા: પરિવારજનોએ શ...
15 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജില്ലാതല വൈറ്റ് കെയിൻ ദിനാചരണം*

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 15 अक्टू. 2026, 07:04 PM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

.ജില്ലാ ഭരണകൂടം, ജില്ലാ ലയൺസ് ക്ലബ്, വള്ളിക്കാപ്പറ്റ സ്കൂൾ ഫോർ ദി ബ്ലൈൻഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ

*

ജില്ലാ ഭരണകൂടം, ജില്ലാ ലയൺസ് ക്ലബ്, വള്ളിക്കാപ്പറ്റ സ്കൂൾ ഫോർ ദി ബ്ലൈൻഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല വൈറ്റ് കെയിൻ ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കുന്നതെന്ന് കളക്ടർ പറഞ്ഞു. ചടങ്ങിൽ എ.ഡി.എം പി.ഒ. സാദിഖ് അധ്യക്ഷത വഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് 'കാഴ്ചയില്ലായ്മ കാഴ്ചപ്പാടിന്റെ അഭാവമല്ല' എന്ന സന്ദേശമുയർത്തി വൈറ്റ് കെയിൻ റാലിയും സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കണ്ണുകൾ അടച്ചുകെട്ടി നടത്തിയ റാലിയിൽ ലയൺസ് ക്ലബ് അംഗങ്ങൾ, വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ് പ്രതിനിധികൾ എന്നിവർ പങ്കാളികളായി. വള്ളിക്കാപ്പറ്റ ബ്ലൈൻഡ്സ് സ്കൂളും അരീക്കോട് എസ്.ഒ.എച്ച്.എസ്.എസും ചേർന്ന് നടത്തുന്ന 'സ്കൂൾ ഓഫ് ടുഗതർനെസ്സ്' പ്രോഗ്രാമിന്റെ മൂന്നാം ഘട്ടമായ 'സിമ്പയോസിസ്' ഉദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.
പി. അബ്ദുറഹ്മാൻ വൈറ്റ് കെയിൻ ദിന ബോധവൽക്കരണ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് ബ്ലൈൻഡ് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, സാമൂഹികനീതി വകുപ്പ് ഓഫീസർ ഷമീർ മച്ചിങ്ങൽ, ലയൺസ് ക്ലബ് ജില്ലാ ഗവർണർ ബാബു ദിവാകരൻ, ഹുസൂർ ശിരസ്തദാർ കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. വള്ളിക്കാപ്പറ്റ സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. യാസർ, കെ.എം അനില്‍കുമാര്‍, അഡ്വ. പ്രസാദ്, വേണുഗോപാല്‍, പി.ടി.എ പ്രസിഡന്റ് എ.ഒ. അബ്ദുൽ ശുകൂർ, സ്കൂൾ ലീഡർ സിയ ഫാത്തിമ പറമ്പിൽ, അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.പി. അബ്ദുൽ കരീം, പി. സലീഖ് മോങ്ങം തുടങ്ങിയവർ പങ്കെടുത്തു.
📲Get App