🔥 ट्रेंडिंग ઉત્રાણ પોલીસે નવરાત્રી-દિવાળી પહેલાં ન... लखनऊ: कल्ली पश्चिम बाजार मार्ग पर गिरा... શાહપુર પોલીસે જાહેરમાં છરી લઈને ફરતા અ... बांसवाड़ा: पंचायत चुनाव के मद्देनज़र 2... વડોદરાના યુનાઇટેડ વે ગરબામાં ૨૦થી વધુ... ડિંડોલીમાં ધારદાર હથિયાર વડે લૂંટના પ્...
13 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

നവരാത്രി ആഘോഷത്തിന് ആരംഭം കുറിച്ചു

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 13 अक्टू. 2026, 10:35 AM 👁 26
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

വിജയദശമി നാളിൽ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാരംഭ ചടങ്ങുകൾ നടക്കും.

മുണ്ടുപറമ്പ് ചെന്നത്ത് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി
​മലപ്പുറം: മുണ്ടുപറമ്പ് ചെന്നത്ത് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വിദ്യാരംഭം, സംഗീതാർച്ചന, സാംസ്കാരിക പരിപാടികൾ എന്നിവയോടുകൂടിയാണ് ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
​ആദ്യ ദിവസമായ ഇന്ന് വിവിധ പൂജകളും വിശേഷാൽ പ്രാർത്ഥനകളും നടന്നു. നവരാത്രി ദിനങ്ങളിൽ ദിവസവും വിവിധ കലാപരിപാടികളും ഭക്തിഗാനമേളകളും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.
​പ്രധാന ദിവസമായ വിജയദശമി നാളിൽ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാരംഭ ചടങ്ങുകൾ വിപുലമായ രീതിയിൽ നടക്കും. ഇതിനായി വിപുലമായ ഒരുമൊരുക്കങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയായിവരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങൾ പൂജകളിൽ പങ്കെടുക്കാനും വിദ്യാരംഭത്തിനായി കുട്ടികളെ എത്തിക്കാനും ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
​ആഘോഷങ്ങളിൽ സംബന്ധിച്ച് ദേവീ അനുഗ്രഹം തേടാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
📲Get App