🔥 TRENDING बदायूं: ढाई लाख के नकली जेवर बेचकर ठगी... બીલીમોરાના શ્રી નવનાથ ધામમાં શ્રાદ્ધ પ... अरवल में मनाई गई कांशीराम की पुण्यतिथि... अरवल डीएम के जनता दरबार में 34 लोगों न... सिकंदरा राऊ में रामलीला-रासलीला के दूस... एटा: कक्षा 1 से 8 तक के विद्यालयों में...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
National

കെ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു;

✍️ Reporter: Sajeevan P U 🗓 09 Oct 2026, 09:02 PM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

ദീർഘകാലം നിയമസഭാംഗവും രണ്ടു തവണ മന്ത്രിയും ആയിരുന്ന കെ കെ ബാലകൃഷ്ണനെ അനുസ്മരിക്കുന്ന ചടങ്ങ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി കെ എം സിദ്ധാർഥൻ മാസ്റ്ററെ ആദരിക്കുകയും ചെയ്തു.

ദീർഘകാലം നിയമസഭാംഗവും രണ്ടു തവണ മന്ത്രിയും ആയിരുന്ന ശ്രീ കെ കെ ബാലകൃഷ്ണനെ അനുസ്മരിച്ചു. സാഹിത്യ അക്കാദമി ഹാളിൽ രാവിലെ നടന്ന ചടങ്ങ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കെ പി സി സി ജനറൽ സെക്രട്ടറിയും കെ കെ ബാലകൃഷ്ണന്റെ മകനുമായ കെ ബി ശശികുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കെ പി സി സി പ്രസിഡന്റ്‌ ജോസഫ് ടാജറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മുതിർന്ന അംഗവും മുൻ സ്പീക്കറുമായിരുന്ന തേറമ്പിൽ രാമകൃഷ്ണൻ, സ്വാതന്ത്ര്യസമര സേനാനി കെ എം സിദ്ധാർഥൻ മാസ്റ്ററെ മന്ത്രിയോടൊപ്പം ചേർന്ന് ആദരിക്കുകയുണ്ടായി.
📲Get App