🔥 ट्रेंडिंग एनएमसी ने 2026 के लिए 3,656 MS ऑर्थोपे... एमपी ताई टैगक ने इटानगर में सड़क परियो... अरुणाचल प्रदेश ने 11,200 मेगावाट सियां... साम्बा, जम्मू-कश्मीर में अज्ञात वाहन स... ବୁଢ଼ାବଳଙ୍ଗ ନଦୀର ବାଲିରୁ ମିଳୁଛି ସୁନା! जम्मू-कश्मीर में 20% एमजीएनआरईजीए जॉब...
08 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വീട്ടിൽ വൻ തീപിടിത്തം.

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 08 अक्टू. 2026, 10:50 AM 👁 14
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

വസ്ത്രങ്ങളും സുപ്രധാന രേഖകളും ഉപകരണങ്ങളും കത്തിച്ചാമ്പലായി;

കാപ്പൂരിൽ താമസസ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ വീടും ഉള്ളിലുണ്ടായിരുന്ന മുഴുവൻ സാധന സാമഗ്രികളും കത്തിനശിച്ചു. പരേതനായ പുഷ്പാകരൻ എന്നയാളുടെ വീടിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. അപകടത്തിൽ വസ്ത്രങ്ങൾ, സുപ്രധാന രേഖകൾ, വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ എന്നിവ പൂർണ്ണമായും ചാരമായി. ഇന്നലെ 5 മണിയോടെയായിരുന്നു അപകടം. വീടിനുള്ളിൽ നിന്ന് പെട്ടെന്ന് പുകയും തീയുമുയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ ഏറെനേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ അതിനോടകം തന്നെ വീടിന്റെ ഭൂരിഭാഗവും തീ വിഴുങ്ങിയിരുന്നു.

താമസക്കാരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കുകൾ, വസ്തുവിന്റെ ആധാരം ഉൾപ്പെടെയുള്ള സുപ്രധാന രേഖകളും പഠന സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. ജീവനോടെ രക്ഷപ്പെടാൻ സാധിച്ചെങ്കിലും വസ്ത്രം ഉൾപ്പെടെ ഒന്നും ബാക്കിവെക്കാതെ സർവ്വതും നഷ്ടപ്പെട്ട അവസ്ഥയിലാണ് .

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിമിഷങ്ങൾ കൊണ്ട് ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ നടുക്കടലിലായ ഈ കുടുംബത്തിന് അടിയന്തര സർക്കാർ സഹായവും സനമനസ്സുള്ളവരുടെ പിന്തുണയും ആവശ്യമാണ്.
📲Get App