മണ്ണിടിച്ചിൽ സാധ്യത:നഗരസഭകത്ത് നൽകി.
അടിയന്തര സുരക്ഷാ നടപടികൾ ആവശ്യപ്പെട്ട് കത്ത് നൽകിയത്.
മലപ്പുറം: മലപ്പുറം–പരപ്പനങ്ങാടി റോഡിൽ പാണക്കാട് എടായിപ്പാലം പ്രദേശത്ത് നിലനിൽക്കുന്ന മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ സബ് കലക്ടർ സ്വാതി ചന്ദ്രമോഹൻ കെ.എ.എ.സിന് കത്ത് നൽകി.
പ്രദേശത്ത് നേരത്തെ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സംഭവിക്കുകയും റോഡിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിച്ച് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രദേശത്ത് വീണ്ടും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യത കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് നഗരസഭ ചൂണ്ടിക്കാട്ടി നേരത്തെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർക്കും ഈ വിഷയത്തിൽ നഗരസഭ കത്ത് നൽകിയിരുന്നു.ശക്തമായ മഴ തുടരുന്ന പക്ഷം മണ്ണിടിച്ചിൽ ആവർത്തിക്കാനും റോഡിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിച്ച് ഗതാഗതം തടസ്സപ്പെടാനും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തണമെന്നും, മണ്ണിടിച്ചിൽ സാധ്യത ശാസ്ത്രീയമായി പരിശോധിച്ച് ആവശ്യമായ മുൻകരുതൽ നടപടികളും ശാസ്ത്രീയവും സാങ്കേതികവുമായ പ്രതിരോധ സംവിധാനങ്ങളും അടിയന്തരമായി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ കത്ത് നൽകിയത്. വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ, വാർഡ് കൗൺസിലർ കെ.കെ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.