🔥 TRENDING ઝઘડીયા તાલુકાના સંજાલી ગામમાં દીપડાએ બ... फतेहगढ़ में सरपंच पद के लिए 24 अक्टूबर... जयपुर ग्रामीण के कांग्रेस प्रत्याशी अन... દેવગઢ બારિયા ની સરકારી હોસ્પિટલમાં ચાલ... కాంగ్రెస్ పార్టీ నూతన కార్యవర్గ సమావేశ... മുണ്ടുപറമ്പ് - കാവുങ്ങൽ ബൈപാസിൽ അപകടം...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 12:48 PM 👁 30
Share: 💬 WhatsApp 📘 Facebook 𝕏 Post

33 കാരിയെ 2019 മുതൽ 2026 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.

യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയെന്ന പരാതിയിൽ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ. മേലെ പട്ടാമ്പി ആലിക്കൽ വീട്ടിൽ മുഹമ്മദ് അമീറാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷ രൂപയും അഞ്ചു പവൻ സ്വർണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഷൊർണൂർ പൊലീസിൽ യുവതി നേരിട്ട് എത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേലെ പട്ടാമ്പി ആലിക്കൽ വീട്ടിൽ മുഹമ്മദ് അമീറിനെ പിടികൂടിയത്. യുവതിയുടെ സുഹൃത്തു വഴിയാണ് മുഹമ്മദ് അമീറുമായി യുവതി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിൽ എത്തിച്ച് ആലപ്പുഴ, ഷൊർണൂർ എന്നിവിടങ്ങളിൽ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. നിലവിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുഹമ്മദ് അമീർ ഇക്കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് യുവതിയുമായി അടുപ്പത്തിലായതെന്നും പരാതിയിൽ പറയുന്നു. ഷൊർണൂർ ഐക്കോൺ ഹോസ്‌പിറ്റലിന് സമീപത്താ യുവതിയെ താമസിപ്പിച്ചിരുന്നത്. ബിസിനന ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് 43 ലക്ഷ രൂപയും 4 സ്വർണ്ണവളകളും 2 മോതിരവും കമ്മലുകളും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഫോൺ വിളിച്ചാൽ അമീർ എടുത്തില്ലെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിലെ അഡ്രസ് കിട്ടിയതെന്നും അപ്പോഴാണ് അമീറിന് അവിടെ കുടുംബം ഉള്ളതായും അറിയുന്നതെന്നും പരാതിയിൽ പറയുന്നു. മുൻപ് പട്ടാമ്പിയിലും അമീറിന് ഹോട്ടലുകൾ ഉൾപ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
📲Get App