🔥 TRENDING પાલનપુરના એરો સર્કલમાં ST બસ અને ક્રેન... ਲੋਕ ਜਨਸ਼ਕਤੀ ਪਾਰਟੀ (ਰਾਮ ਵਿਲਾਸ) ਨੇ ਕਈ ਨਵ... टाटा एरिसची दमदार एन्ट्री; बेस मॉडेलची... मुरादगंज-अयाना रोड पर ट्रैक्टर-ट्रॉली... Vinod Khanna’s 10 Iconic Songs Celebra... Anchal Thakur Revives Radha‑Krishna De...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

കേരള സംഗീത നാടക അക്കാദമിയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

✍️ Reporter: Sajeevan P U 🗓 06 Oct 2026, 09:26 AM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള സംഗീത നാടക അക്കാദമിയിൽ പുതിയ ചുമതലക്കാരായി ശ്രീ ജി വേണുഗോപാൽ ചെയർമാൻ, ഹേമന്ദ് കുമാർ വൈസ്-ചെയർമാൻ, എൻ വി പ്രദീപ് കുമാർ സെക്രട്ടറി ആയി നിയമിതരായി.

കേരള സംഗീത നാടക അക്കാദമിയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.അക്കാദമി ചെയർമാനായി ശ്രീ ജി വേണുഗോപാൽ ചുമതലയേറ്റു. വീണ്ടും നല്ലൊരു ജോലി ചെയ്യാനായി ഞാൻ തൃശ്ശൂരിൽ എത്തിയിരിക്കുന്നു, എനിക്ക് ഏറ്റവുമധികം ഭാഗ്യം തന്ന മണ്ണാണ്, എന്റെ ഏറ്റവും പ്രശസ്തമായ പാട്ടുകളെല്ലാം പാടുന്നത് തൃശൂർ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുബോളായിരുന്നു എന്ന് ചാർജേറ്റെടുത്ത ശേഷം അദ്ദേഹം എല്ലാവരെയും ഓർമിപ്പിച്ചു.വൈസ് ചെയർമാനനായി ഹേമന്ദ് കുമാറും, എൻ വി പ്രദീപ്കുമാർ സെക്രട്ടറിയായും ചാർജ്‌ടുത്തു.എല്ലാ കലാകാരൻമാർക്കും നിർഭ യമായി കടന്നുവരാവുന്ന ഇടമാക്കി കേരള സംഗീത നാടക അക്കാദമിയെ മറ്റുമെന്നും ചാർജെടുത്തശേഷം പുതിയ സെക്രട്ടറി പറഞ്ഞു. ഇന്നലെ ഉച്ചക്ക് മൂന്ന്മണിയോടുകൂടി നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി സെക്രട്ടറി
എം പി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. ലളിതകലാ അക്കാദമി ചെയ്ർമാൻ പ്രൊ. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം കെ ഷിബു, വൈസ് ചെയർമാൻ ടി ആർ ഉദയകുമാർ പ്രോഗ്രാ ഓഫീസർ വി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
📲Get App